Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ നാനാ പടേക്കർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രമുഖ നടൻ ശ്രീ നാനാ പടേക്കർ ജിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.

ശ്രീ നാനാ പടേക്കർ ജിയുടെ വികാരതീവ്രതയും വ്യക്തിത്വവും വിഭിന്ന പരിവേഷവും വളരെ ചുരുക്കം അഭിനേതാക്കൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തലമുറകളോളം ഓർത്തുവെക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിനായി ഓരോ വേഷത്തിലും അദ്ദേഹം ശ്രദ്ധേയമായ വൈവിധ്യവും സർഗ്ഗാത്മകതയും കൊണ്ടുവന്നുവെന്ന് ചൂണ്ടിക്കാണിച്ച ശ്രീ മോദി, തന്റെ തുറന്നതും സത്യസന്ധവുമായ കാഴ്ചപ്പാടുകൾക്ക് അദ്ദേഹം ഒരുപോലെ പ്രശംസിക്കപ്പെട്ടുവെന്നും താൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാൻ ഒരിക്കലും മടിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ഹിന്ദി, മറാത്തി സിനിമകൾക്ക് അദ്ദേഹം നൽകിയ അളവറ്റ സംഭാവനകളെക്കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ വിയോ​ഗം വലിയൊരു ശൂന്യത സൃഷ്ടിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകർക്കും അദ്ദേഹം അനുശോചനം അറിയിച്ചു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“ശ്രീ നാനാ പടേക്കർ ജിയുടെ വികാരതീവ്രതയും വ്യക്തിത്വവും വിഭിന്ന പരിവേഷവും വളരെ ചുരുക്കം അഭിനേതാക്കൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഓരോ വേഷത്തിലും ശ്രദ്ധേയമായ വൈവിധ്യവും സർഗ്ഗാത്മകതയും കൊണ്ടുവരികയും തലമുറകളോളം ഓർത്തുവെക്കുന്ന കഥാപാത്രങ്ങളെ നമുക്ക് സമ്മാനിക്കുകയും ചെയ്തു. താൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാൻ ഒരിക്കലും മടിക്കാത്ത, തുറന്നതും വ്യക്തവുമായ കാഴ്ചപ്പാടുകൾക്കും അദ്ദേഹം പ്രശംസിക്കപ്പെട്ടു.

ഹിന്ദി, മറാത്തി സിനിമകൾക്ക് ശ്രീ നാനാ പടേക്കറുടെ സംഭാവന അളവറ്റതായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം വലിയൊരു ശൂന്യത സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകർക്കും എന്റെ അനുശോചനങ്ങൾ. ഓം ശാന്തി.”

 

 

***

SK