Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഷാങ്ഹായി സഹകരണ സമിതി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉസ്‌ബെക്കിസ്ഥാനിലേക്ക് പുറപ്പെടും മുമ്പുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന


ഉസ്‌ബെക്കിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ സമിതി ഉച്ചകോടിയില്‍ പങ്കെടുക്കാനായി പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ചുവടെ:

”ഷാങ്ഹായി സഹകരണ സമിതി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും സമിതിയിലെ അംഗരാജ്യങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായി ഉസ്‌ബെക്കിസ്ഥാനിലേക്ക് ഒരു ഹ്രസ്വ സന്ദര്‍ശനത്തിന് ഞാന്‍ പുറപ്പെടുകയാണ്.

സമിതിയില്‍ അംഗത്വം ലഭിച്ചതില്‍ ഇന്ത്യയ്ക്ക് സന്തുഷ്ടിയുണ്ട്. ഷാങ്ഹായി സഹകരണ സമിതിയിലൂടെ സാമ്പത്തിക സഹകരണ മേഖലയില്‍ മികച്ച ഗുണഫലങ്ങള്‍ ഉണ്ടാകുന്നതിനായി ഉറ്റുനോക്കുകയാണ്.

മദ്ധ്യേഷ്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഇന്ത്യ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഒപ്പം, മേഖലയിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും, സാമ്പത്തിക ബന്ധങ്ങളും വിപുലപ്പെടുത്താന്‍ എക്കാലവും ശ്രമിച്ചിട്ടുമുണ്ട്.”