Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ തെലങ്കാനയുടെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ആന്ധ്രാപ്രദേശിലെ ജനങ്ങളെയും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. ”തെലങ്കാന രൂപീകരണ ദിനത്തില്‍ അവിടുത്തെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍. വരും വര്‍ഷങ്ങളില്‍ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആന്ധ്രാപ്രദേശിലെ സഹോദരീ സഹോദരന്മാരെ ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. സംസ്ഥാനം ദ്രുതഗതിയിലുള്ള വികസനം തുടരുന്നതില്‍ എന്റെ ആശംസകള്‍.” പ്രധാനമന്ത്രി പറഞ്ഞു.