പിഎം ഇന്ത്യ
സമുദ്ര സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയും സെയ്‌ഷെല്‍സും തമ്മില്‍ ഒപ്പ് വച്ച സഹകരണ ഉടമ്പടിക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് സെയ്‌ഷെല്‍സ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയായിരുന്നു ഉടമ്പടി ഒപ്പുവച്ചത്.
സുസ്ഥിര വികസനത്തിനും സാമ്പത്തിക ആവശ്യങ്ങള്‍ക്കും സമുദ്രാധിഷ്ഠിത വിഭവങ്ങളുടെ ശാസ്ത്രീയ പര്യവേഷണത്തിനും വിനിയോഗത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള നടപടി ക്രമങ്ങളും, സംവിധാനവും ഉറപ്പുവരുത്തുന്നതാണ് ഈ ഉടമ്പടി.
ഇന്ത്യയും സെയ്‌ഷെല്‍സും തമ്മിലുള്ള തന്ത്രപരമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഇതു വഴിതെളിക്കും.