പിഎം ഇന്ത്യ
സശസ്ത്ര സീമാ ബല്ലില്‍ (എസ്.എസ്.ബി) കേന്ദ്ര ഗ്രൂപ്പ് എ സര്‍വ്വീസ് അനുവദിക്കുന്നതിനും ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ് ഓഫീസരുടെ കേഡര്‍ അവലോകനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എസ്.എസ്.ബിയുടെ പ്രവര്‍ത്തനപരവും ഭരണപരവുമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി അസിസ്റ്റന്റ് കമന്റാന്റ് മുതല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വരെ വിവിധ റാങ്കുകളിലായി 19 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
നിലവിലുള്ള ഗ്രൂപ്പ് എ തസ്തികകളുടെ ഘടന 1253 ല്‍ നിന്നും 1272 ആയി ഉയര്‍ത്തും. അത് താഴെപ്പറയും പ്രകാരമാണ് :
1. രണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ തസ്തികള്‍ വര്‍ദ്ധിപ്പിക്കും(എസ്.എ.ജി തലത്തില്‍)
2. ഡി.ഐ.ജി/കമാന്റാന്റുമാരുടെ തസ്തികകളില്‍ 11 എണ്ണം വര്‍ദ്ധിപ്പിക്കും (ജെ.എ.ജി തലത്തില്‍)
3. ഡെപ്യൂട്ടി കമ്മിഷണറുടെ തസ്തികകളില്‍ രണ്ടെണ്ണം വര്‍ദ്ധിപ്പിക്കും (എസ്.ടി.എസ് തലത്തില്‍)
4. എ.സിമാരുടെ 4 തസ്തികകള്‍ വര്‍ദ്ധിപ്പിക്കും (ജെ.റ്റി.എസ് തലത്തില്‍)
പശ്ചാത്തലം.
അതിര്‍ത്തി പ്രദേശങ്ങളിലെ ജനവിഭാഗങ്ങളില്‍ സുരക്ഷാ ബോധം വളര്‍ത്തുന്നതിനും ദേശീയതലത്തില്‍ സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി 1963 ലാണ് എസ്.എസ്.ബി. രൂപീകിരച്ചത്. 2001 ല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയ ശേഷം ഇന്‍ഡോ – നേപ്പാള്‍, ഇന്‍ഡോ – ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ചുമതല എസ്.എന്‍.ബി. യ്ക്കാണ്. ഇടത് തീവ്രവാദം കൂടുതല്‍ ശക്തമായ സ്ഥലങ്ങളിലും ജമ്മു-കാശ്മീര്‍, അസ്സം എന്നിവിടങ്ങളില്‍ ചാരവിരുദ്ധ പ്രവര്‍ത്തനത്തിനും/ആക്രമണചുമതലകള്‍ക്കുമായും എസ്.എസ്.ബിയെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ 73 ബറ്റാലിയനുകള്‍ക്കായി (2 എന്‍.ഡി.ആര്‍.എഫ് ബറ്റാലിയന്‍ ഉള്‍പ്പെടെ) 96,093 ആണ് സേനയുടെ അനുവദനീയമായ ശേഷി. നേരത്തെ 2005, 2010, 2011 കാലഘട്ടങ്ങളില്‍ ശേഷിവര്‍ദ്ധിപ്പിക്കലും പുനസംഘടനാ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്.