പിഎം ഇന്ത്യ
സിവില്‍-വ്യോമയാന രംഗത്ത് സഹകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഉഭയകക്ഷി സമ്മതപ്രകാരം കൂടുതല്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കും.
മാസ്റ്റര്‍ പ്ലാന്‍ തയാറാക്കല്‍, ട്രാഫിക്ക് വികസനം, വാണിജ്യ വികസനം, സേവനം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയൊക്കെ ധാരണാപത്രത്തില്‍ ഉള്‍പ്പെടും.