പിഎം ഇന്ത്യ
മധ്യ പ്രദേശിലെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ സെന്റര്‍ ഫോര്‍ പെരിഷബിള്‍ കാര്‍ഗോ സ്ഥാപിക്കുന്നതിന് എം.പി വെയര്‍ഹൗസിങ് ലോജിസ്റ്റിക് കോര്‍പറേഷന്(എം.പി.ഡബ്ലു. എല്‍.സി) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 1500 ചതുരശ്ര മീറ്റര്‍ ഭൂമി പാട്ടത്തിന് നല്‍കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
വേഗത്തില്‍ കേടാകുന്ന സാധനങ്ങള്‍ വിമാനത്താവളത്തില്‍നിന്ന് പെട്ടെന്ന് പുറത്തെത്തിക്കാന്‍ ആധുനിക സംവിധാനങ്ങളുള്ള ഈ കേന്ദ്രം വഴി സാധിക്കും. വ്യാപാരികളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന ഈ കേന്ദ്രത്തില്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുമുണ്ട്. പൊതു – സ്വകാര്യപങ്കാളിത്തത്തോടെയാണ് എം.പി.ഡബ്ലു. എല്‍.സി ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പദ്ധതി ഉപകരിക്കും. ഈ കാര്‍ഗോ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് 113 പേരെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.