Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെബിക്ക് കുവൈറ്റിലെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിടാന്‍ അനുമതി


ഇന്ത്യയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യും കുവൈറ്റിലെ മാര്‍ക്കറ്റ് അതോറിറ്റി (സി.എം.എ)യുമായി പരസ്പര സഹകരണത്തിനും സാങ്കേതിക സഹായത്തിനുമായി ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.

ഈ രണ്ടു നിയന്ത്രാക്കളും തമ്മിലുള്ള സാമ്പത്തിക ബന്ധവും സഹകരണവും ധാരണാപത്രത്തിലൂടെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും കഴിയും. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഓഹരി വിപണി വിപണി വികസിപ്പിക്കുന്നതിന് വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ഇത് ലക്ഷ്യമാക്കുന്നു.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള ചട്ടക്കൂടുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇത് വേണ്ട സംഭാവന നല്‍കും. ഇത് സെബിയുടേയും സി.എം.എ, കൂവൈറ്റിന്റേയും വിദേശ പരസ്പര സഹകരണത്തിന്റെ മുല്യവും നിയന്ത്രണപ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കും.