പിഎം ഇന്ത്യ
ഹിസ്, എക്സലന്സി, പ്രസ്ഡന്റ്, മിച്ചല്
മാധ്യമ പ്രവര്ത്തകരേ,
ഒരു വിശിഷ്ടാതിഥിയെ സ്വാഗതം ചെയ്യുക എന്നത് എപ്പോഴും വളരെ സന്തോഷം നല്കുന്ന കാര്യമാണ്. പ്രസിഡന്റ് മിച്ചലിന്റെ കാര്യത്തിലും അങ്ങനെതന്നെ. ഇക്കഴിഞ്ഞ മാര്ച്ചില് സെയ്ഷെല്സില്വെച്ച് പ്രസിഡന്റ് മിച്ചല് നല്കിയ വിശിഷിടമായ ആതിഥേയത്തിന് തിരിച്ചു നല്കാന് അവസരം ലഭിച്ചതില് ഞാന് ഏറെ സന്തോഷവാനാണ്.
അദ്ദേഹം തന്റെ രാജ്യത്തെ മഹത്തായ വീക്ഷണത്തോടെ നയിച്ചു. ആഗോളതലത്തില് കാലാവസ്ഥ മാറ്റത്തിന്റെ ആശങ്കകള് പങ്കുവെയ്ക്കുന്ന പ്രത്യേകിച്ചും ചെറിയ ദ്വീപു രാഷ്ട്രങ്ങളുടെ ശക്തമായ ശബ്ദമാണ് അദ്ദേഹത്തിന്റേത്.
എക്സലന്സി, താങ്കളുടെ രാജ്യത്തിന്റെ സൗന്ദര്യം വാഴ്ത്തുന്നതു പോലെ, രാജ്യത്തിന്റെ പുരോഗതിയെയും ഞങ്ങള് പ്രശംസിക്കുന്നു.
സെയ്ഷെല്സില് വച്ച് പറഞ്ഞത് ഞാന് ആവര്ത്തിക്കട്ടെ. നേട്ടങ്ങള് കൊയ്യാന് വലുപ്പം ഒരു തടസ്സമല്ലെന്ന് നിങ്ങളുടെ രാഷ്ട്രം കാണിച്ചു തന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില് പ്രസിഡന്റ മൈക്കിളിന്റെ സംഭാവന നിസ്തുലമാണ്. ഞങ്ങള് ഇത് അതീവ വിലമതിക്കുന്നു. കാരണം സെയിഷല്സ് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ്.
നമ്മുടെ താത്പര്യങ്ങള് വിപുലമാണെന്നത് പോലെ നമ്മുടെ ബന്ധത്തിന്റെ അടിത്തറ ഏറെ ആഴമുള്ളതുമാണ്. നമ്മുടെ മൂല്യങ്ങള് പരസ്പര ബഹുമാനം, സാഹോദര്യം എന്നിവയിലധിഷ്ഠിതമാണ്.
ഇക്കഴിഞ്ഞ മാര്ച്ചിലെ എന്റെ സന്ദര്ശനത്തില് എടുത്ത തീരുമാനങ്ങള് നടപ്പിലാക്കുന്നതിലെ പുരോഗതി എന്നെ സന്തോഷിപ്പിക്കുന്നു. പ്രസിഡന്റ് മിച്ചലിന്റെ സന്ദര്ശനം ഈ ബന്ധത്തിന് കൂടുതല് ശക്തി പകരുന്നു. സുരക്ഷാ രംഗത്ത് ഇരു രാജ്യങ്ങളും മികച്ച രീതിയില് സഹകരിക്കുന്നു; പ്രത്യേകിച്ച സമുദ്ര സുരക്ഷ ഉറപ്പു വരുത്തുന്നതില്
വിമാനങ്ങള്, നാവികയാനങ്ങള്, കോസ്റ്റല് റഡാര് സംവിധാനങ്ങള് എന്നിവ പങ്കുവയ്ക്കുന്നതിലൂടെ ഞങ്ങള് ആദരിക്കപ്പെട്ടിരിക്കുന്നു. ഹൈഡ്രോഗ്രഫി സര്വേയില് ഇരു രാജ്യങ്ങളും തമ്മില് സമഗ്രവും വളര്ന്നു കൊണ്ടിരിക്കുന്നതുമായ ബന്ധമാണുള്ളത്.
സെയ്ഷെല്സിന് ഒരു ഇന്റര്സെപ്റ്റര് കോസ്റ്റ്ഗാര്ഡ് ബോട്ട് കൂടി ഇന്ത്യ കൈമാറും. കഴിഞ്ഞ മാര്ച്ചില് സെയ്ഷല്സിന് രണ്ടാമതൊരു ഡോര്ണിയര് വിമാനം കൂടി നല്കുമെന്ന് ഞാന് പ്രഖ്യാപിച്ചിരുന്നു. നടപടിക്രമങ്ങള് പെട്ടെന്നു തന്നെ പൂര്ത്തിയാക്കി അതു സംബന്ധിച്ച കരാറില് ഇന്ന് ഒപ്പു വെയ്ക്കാന് സാധിച്ചതില് എനിക്ക് സന്തോഷമുണ്ട്.
ബ്ലൂ എക്കണോമി അഥമവാ സമുദ്ര സാമ്പത്തിക വ്യവസ്ഥ എന്നത് ഞങ്ങള് ഊന്നിപ്പറയുകയാണ്. ചെറിയ ദ്വീപ് രാഷ്ട്രങ്ങളെ വലിയ സാധ്യതകളുള്ള രാഷ്ട്രങ്ങളായാണ് ഞാന് കാണുന്നത്. സമുദ്രങ്ങളുടെയും സമുദ്ര വിഭവങ്ങളുടെയും സുസ്ഥിരമായ ഉപയോഗം സുസ്ഥിര വികസന ലക്ഷ്യമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ബ്ലൂ എക്കണോമിക്കായി സഹകരിച്ച് പ്രവര്ത്തിക്കാനുള്ള തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. മേഖലയുടെ സുസ്ഥിര വികസനത്തിന് ഇത് ഏറെ സഹായകമാവും. ബഹിരാകാശം, കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം എന്നീ മേഖലകളില് ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്ത്തിക്കും. സെയ്ഷെല്സിലെ അസംപ്ഷന് ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ സഹായിക്കും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഇന്ന് ഒപ്പുവെച്ച എയര് സര്വ്വീസസ് എഗ്രിമെന്റ് സഹായിക്കും.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇരുരാഷ്ട്രങ്ങളും യോജിച്ചു പ്രവര്ത്തിക്കും. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്ക്ക് സെയ്ഷെല്സ് നല്കുന്ന പിന്തുണയ്ക്ക് ഞാന് നന്ദി പറയുന്നു.
‘സമാവൊ പാത്വേ’ എന്ന ലക്ഷ്യ പൂര്ത്തീകരണത്തിനായി ചെറിയ ദ്വീപ് രാഷ്ട്രങ്ങളുമായി അന്താരാഷ്ട്ര ഫോറങ്ങളില് ചേര്ന്ന് പ്രവര്ത്തിക്കാനുള്ള താല്പ്പര്യം ഞാന് വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറില് നടക്കാനിരിക്കുന്ന ഇന്ത്യ – ആഫ്രിക്ക ഫോറം ഉച്ചകോടിക്ക് നല്കിയ പിന്തുണയ്ക്ക് ഞാന് പ്രസിഡന്റ് മിച്ചെലിന് നന്ദി പറയുന്നു. അന്താരാഷ്ട്ര യോഗാ ദിനാചരണം ഒരു വലിയ വിജയമാക്കിയതിന് സെയ്ഷെല്സിന് ഞാന് നന്ദി പറയുന്നു.
വരും വര്ഷങ്ങളില് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
നന്ദി
It is always a great pleasure to welcome home a special friend, which President Michel certainly is: PM https://t.co/acgKld2NsC
— PMO India (@PMOIndia) August 26, 2015
Let me repeat what I said in Seychelles: Your country shows that size is no barrier to the scale of achievements: PM @narendramodi
— PMO India (@PMOIndia) August 26, 2015
Seychelles is a key strategic partner for India: PM @narendramodi https://t.co/acgKld2NsC
— PMO India (@PMOIndia) August 26, 2015
We have excellent security cooperation, especially for maritime security in Indian Ocean Region: PM @narendramodi https://t.co/acgKld2NsC
— PMO India (@PMOIndia) August 26, 2015
The Air Services Agreement today will enable more and easier connections between the two countries: PM https://t.co/acgKld2NsC
— PMO India (@PMOIndia) August 26, 2015
We greatly appreciate Seychelles’ support for India’s candidature for permanent membership of expanded United Nations Security Council: PM
— PMO India (@PMOIndia) August 26, 2015
I am confident that this milestone year for our relationship will be the springboard for taking our strategic partnership to a new level: PM
— PMO India (@PMOIndia) August 26, 2015
Met President Michel. Had productive talks on India-Seychelles ties. pic.twitter.com/e6uZB4uor5
— Narendra Modi (@narendramodi) August 26, 2015
India & Seychelles are working together in key areas like infra, climate change, trade. This will benefit us greatly. http://t.co/1eYL4N3KIm
— NarendraModi(@narendramodi) August 26, 2015