പിഎം ഇന്ത്യ
ആദരണീയനായ ഡോ.പാട്രിക് ഹെർമിനി,
ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളേ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്കാരം.
ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് ഹെർമിനിയോട് ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
“ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ” പുരസ്കാരം എനിക്കും അതിലൂടെ ഭാരതത്തിലെ 140 കോടി ജനങ്ങൾക്കും ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്; ഇത് വലിയൊരു ബഹുമതിയായി ഞാൻ കരുതുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടുകയും പരിസ്ഥിതി സംരക്ഷണം വരുംതലമുറകളോടുള്ള തങ്ങളുടെ ഉത്തരവാദിത്തമായി കാണുകയും ചെയ്യുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമായി ഈ ആദരവ് ഞാൻ വിനയപൂർവ്വം സമർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
സെയ്ഷെൽസ് അതിന്റെ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിലാണ് എന്റെ സന്ദർശനം. ഒപ്പം ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അമ്പതാം വാർഷികവും നാം ഈ വർഷം ആഘോഷിക്കുകയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാം നമ്മുടെ സൗഹൃദത്തെ വിശ്വാസത്തിലേക്കും വിശ്വാസത്തെ സഹകരണത്തിലേക്കും ആ സഹകരണത്തെ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിലേക്കും എന്ന രീതിയിൽ മാറ്റിയെടുത്തു.
സുഹൃത്തുക്കളേ,
നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസാഗരം ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചുപോരുന്നു. അതിന്റെ ഓളങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സാംസ്കാരിക കൈമാറ്റങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ നിരന്തരം വളർത്തിയിട്ടുണ്ട്.
ഇന്ത്യൻ മഹാസാഗരം നമ്മുടെ പങ്കുവെക്കപ്പെട്ട വീടാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിന്റെ സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ നമ്മുടെ സംയുക്ത ഉത്തരവാദിത്തമാണ്. ഈയൊരു ചിന്താഗതിയാണ് നമ്മുടെ മഹാസാഗർ വീക്ഷണത്തിന്റെ അടിത്തറ.
സുഹൃത്തുക്കളേ,
ഈ വർഷം ഫെബ്രുവരിയിൽ ബഹുമാനപ്പെട്ട പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശന വേളയിൽ പുറപ്പെടുവിച്ച സംയുക്ത വീക്ഷണം നമ്മുടെ ഭാവി പങ്കാളിത്തത്തിനുള്ള ഒരു വഴിവിളക്കായി മാറിയിട്ടുണ്ട്. ഈ ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, എല്ലാ മേഖലകളിലും നമ്മുടെ സഹകരണം കൂടുതൽ ശക്തമായി വളരുകയാണ്.
ഇന്ന്, നമ്മുടെ സാമ്പത്തിക സഹകരണം കൂടുതൽ കരുത്തുറ്റതാക്കുന്നതിനെക്കുറിച്ചും ഭാവിയെ മുൻനിർത്തിയുള്ളതാക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വ്യവസായ മേഖലകൾക്കായി പുതിയ അവസരങ്ങൾ കണ്ടെത്തുന്നത് നാം തുടരും.
ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള കണക്റ്റിവിറ്റി (ഗതാഗത-വിനിമയ സൗകര്യങ്ങൾ) വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. ഇത് നമ്മുടെ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കിഴക്കൻ ആഫ്രിക്കയുമായും ഇന്ത്യൻ മഹാസാഗര മേഖലയുമായും ഉള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യും.
ഡിജിറ്റൽ സാങ്കേതികവിദ്യ ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗ്ഗമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യയുടെ വിജയകരമായ അനുഭവങ്ങൾ ഞങ്ങൾ സീഷെൽസുമായി പങ്കിടും. സെയ്ഷെൽസിൽ യു.പി.ഐ (UPI) നടപ്പിലാക്കുന്നതിനായി ഇന്ന് ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
വികസന പങ്കാളിത്തം കാലങ്ങളായി നമ്മുടെ ബന്ധത്തിന്റെ നിർണ്ണായകമായ ഒരു സ്തംഭമാണ്. സെയ്ഷെൽസിന്റെ മുൻഗണനകൾക്കും ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മുഖ്യസ്ഥാനം നൽകിക്കൊണ്ടാണ് ഇന്ത്യ എപ്പോഴും ഈ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്.
ബഹുമാനപ്പെട്ട പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശന വേളയിൽ, സെയ്ഷെൽസിനായി 175 മില്യൺ യു.എസ് ഡോളറിന്റെ സവിശേഷ സാമ്പത്തിക പാക്കേജ് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ പാക്കേജിന് കീഴിൽ സോഷ്യൽ ഹൗസിങ്, ഗതാഗതം, തൊഴിൽ നൈപുണ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, പ്രതിരോധം എന്നീ മേഖലകളിലെ പ്രോജക്ടുകളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സീഷെൽസിന്റെ മനുഷ്യവിഭവശേഷി വികസനത്തെ പിന്തുണയ്ക്കുക എന്നത് ഇന്ത്യ എപ്പോഴും ഒരു പ്രത്യേക മുൻഗണനയായി കണ്ടിട്ടുള്ള കാര്യമാണ്.
സെയ്ഷെൽസിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ പങ്കാളികളാകാൻ കഴിയുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ സെന്ററിന്റെ ഡിജിറ്റൽ ശിലാസ്ഥാപനത്തിനും ഇന്നത്തെ ദിവസം സാക്ഷ്യം വഹിക്കുകയാണ്. വരുംവർഷങ്ങളിൽ ഈ കേന്ദ്രം സെയ്ഷെൽസിലെ യുവാക്കളുടെ തൊഴിൽ നൈപുണ്യവും തൊഴിലവസരങ്ങളും ആത്മവിശ്വാസവും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
ആരോഗ്യരംഗത്തെ നമ്മുടെ പങ്കാളിത്തം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച ഒന്നാണ്. കോവിഡ്-19 മഹാമാരിയുടെ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ വാക്സിനുകൾ എത്തിച്ചുകൊണ്ട് വിശ്വസ്തനായ ഒരു സുഹൃത്തെന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തം നാം നിറവേറ്റി.
ഇന്ന് ഒപ്പുവെച്ച ജൻഔഷധി സംബന്ധിച്ച ധാരണാപത്രം സെയ്ഷെൽസിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ളതും കുറഞ്ഞ ചിലവിലുള്ളതുമായ മരുന്നുകൾ ലഭ്യമാക്കാൻ സഹായിക്കും. ശേഷി വികസനത്തിലൂടെയും പരിശീലനങ്ങളിലൂടെയും സെയ്ഷെൽസിന്റെ ആരോഗ്യപരിപാലന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ നാം തുടരും.
ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ നമ്മുടെ സഹകരണം ഒരേയൊരു താളത്തിൽ മുന്നോട്ട് പോവുകയാണ്. ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിതോർജ്ജത്തിന്റെ വളർന്നുവരുന്ന മേഖലകളിൽ ഇരുപക്ഷത്തിനും പ്രയോജനകരമായ പങ്കാളിത്തം നാം കൂടുതൽ ശക്തമാക്കും. ‘ബ്ലൂ ഇക്കോണമി’ (സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം) നമ്മുടെ ബന്ധത്തിന്റെ സ്വാഭാവികവും തന്ത്രപരവുമായ ഒരു സ്തംഭമാണ്.
സമുദ്ര നിരീക്ഷണം, മറൈൻ സയൻസ്, തീരദേശ പരിപാലനം എന്നിവയിലുള്ള ഇന്ത്യയുടെ വൈദഗ്ധ്യം ഞങ്ങൾ സെയ്ഷെൽസുമായി പങ്കിടും. ബഹിരാകാശ മേഖലയിലും നാം ഒരുമിച്ച് മുന്നേറുകയാണ്; ഈ വിഷയത്തിൽ ഇന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
ഇന്ത്യയുടെയും സെയ്ഷെൽസിന്റെയും പ്രതിരോധവും സുരക്ഷയും പരസ്പരം വേർപെടുത്താനാവാത്തതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ നമ്മുടെ ദൃഢതയാർന്ന സഹകരണം നാം തുടർന്നു കൊണ്ടുപോകും.
സുഹൃത്തുക്കളേ,
ഇന്ത്യ-സെയ്ഷെൽസ് ബന്ധത്തിന്റെ യഥാർത്ഥ കരുത്ത് ജനങ്ങൾ തമ്മിലുള്ള ഊഷ്മളമായ കൂട്ടായ്മയിലാണ് നിലകൊള്ളുന്നത്. ഇന്നത്തെ ചർച്ചകൾ ഈ ബന്ധത്തെ കൂടുതൽ ദൃഢമാക്കും. ഇരുരാജ്യങ്ങളിലെയും കായികതാരങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി ഔദ്യോഗികവും വ്യവസ്ഥാപിതവുമായ രീതിയിൽ നാം മുന്നോട്ട് പോകും.
സെയ്ഷെൽസിൽ യോഗയ്ക്കുള്ള പ്രചാരവും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിനുള്ള ജനപ്രീതിയും നമ്മുടെ ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതേ ചിന്താഗതിയോടെ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള—പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലെ—സമ്പർക്കങ്ങളും ആശയവിനിമയങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നാം തുടർന്നും നടത്തും.
സുഹൃത്തുക്കളെ,
എന്റെ സെയ്ഷെൽസ് സന്ദർശനത്തിന്റെ സന്ദേശം വളരെ വ്യക്തമാണ്: സാമ്പത്തിക സമൃദ്ധിയോടൊപ്പം സമുദ്ര സുരക്ഷയും കൈകോർത്തു നീങ്ങുന്ന ഒരു ഇന്ത്യൻ മഹാസാഗരമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്. ഇവിടെ നമ്മുടെ പങ്കാളിത്തം നിർണ്ണയിക്കപ്പെടുന്നത് രാജ്യങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലുമാണ്; ഇവിടെ നാം കേവലം പരസ്പരം ഒപ്പത്തിനൊപ്പം നടക്കുക മാത്രമല്ല, ഒരുമിച്ച് മുന്നേറുകയാണ് ചെയ്യുന്നത്.
ഇന്ത്യൻ മഹാസാഗരത്തെ അവസരങ്ങളുടെ ഒരു മഹാസാഗരമാക്കുക എന്നതാണ് നമ്മുടെ ദീർഘവീക്ഷണം.
ബഹുമാനപ്പെട്ട പ്രസിഡന്റ്,
നമ്മുടെ ബന്ധത്തിന്റെ കഴിഞ്ഞ അമ്പത് വർഷങ്ങൾ ആഴത്തിലുള്ള വിശ്വാസത്തിന്റെയും പങ്കുവെക്കപ്പെട്ട പുരോഗതിയുടെയുംതായിരുന്നു. അടുത്ത അമ്പത് വർഷങ്ങൾ നവീകരണത്തിന്റെയും സുസ്ഥിരതയുടെയും പങ്കുവെക്കപ്പെട്ട സമൃദ്ധിയുടെയും കാലമായിരിക്കും.
ഇന്ത്യയോടുള്ള അങ്ങയുടെ സൗഹൃദത്തിനും നമ്മുടെ ഉഭയകക്ഷി ബന്ധത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഒരിക്കൽ കൂടി ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
എല്ലാവർക്കും ഒത്തിരി നന്ദി.
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ പരിഭാഷയാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലാണ് നടത്തിയത്.
***
NK
Addressing the joint press meet with President Dr. Patrick Herminie of Seychelles.@StateHouseSey https://t.co/bSamrxysiR
— Narendra Modi (@narendramodi) June 28, 2026
हमारे स्नेहपूर्ण स्वागत और आतिथ्य-सत्कार के लिए मैं राष्ट्रपति एर्मिनी का हार्दिक आभार व्यक्त करता हूँ।
— PMO India (@PMOIndia) June 28, 2026
उनके द्वारा “Guardian of the Blue Horizon” से सम्मानित किया जाना मेरे लिए और 140 करोड़ भारतवासियों के लिए अत्यंत हर्ष का विषय है।
मैं इस सम्मान को विनम्रतापूर्वक स्वीकार करते…
हिन्द महासागर ने सदियों से भारत और सेशेल्स के संबंधों को सींचा है।
— PMO India (@PMOIndia) June 28, 2026
इसकी लहरों ने हमारे बीच व्यापार, संस्कृति और मानवीय संबंधों को निरंतर पोषित किया है।
We believe the Indian Ocean is our shared home;
Its security, sustainability and prosperity are our shared responsibility.…
आज हमने हमारे आर्थिक सहयोग को और अधिक resilient और future-ready बनाने पर चर्चा की।
— PMO India (@PMOIndia) June 28, 2026
हम दोनों देशों के उद्योगों के लिए नए अवसरों की तलाश जारी रखेंगे।
भारत और सेशेल्स के बीच connectivity बढ़ाने पर भी काम किया जाएगा: PM @narendramodi
हमारा विश्वास है कि Digital Technology दोनों देशों के बीच की दूरी को कम करने का प्रभावी माध्यम है।
— PMO India (@PMOIndia) June 28, 2026
हम Digital Public Infrastructure में भारत के सफल अनुभव को सेशेल्स के साथ साझा करेंगे।
और मुझे प्रसन्नता है कि आज UPI को सेशेल्स में लागू करने के लिए MOU किया जा रहा है: PM…
स्वास्थ्य के क्षेत्र में हमारी साझेदारी समय की कसौटी पर खरी उतरी है।
— PMO India (@PMOIndia) June 28, 2026
कोविड के मुश्किल समय में vaccines की आपूर्ति से हमने एक मित्र के रूप में अपना दायित्व निभाया।
आज जन औषधि पर किए गए MoU से सेशेल्स के लोगों को quality और affordable medicines उपलब्ध कराने में सहायता मिलेगी: PM…
मेरी सेशेल्स की यात्रा का संदेश स्पष्ट है:
— PMO India (@PMOIndia) June 28, 2026
भारत ऐसे हिंद महासागर की कल्पना करता है, जहाँ समुद्री सुरक्षा के साथ आर्थिक समृद्धि भी बढ़े;
जहाँ हमारी साझेदारी आकार नहीं, आपसी सम्मान और विश्वास पर आधारित हो;
और जहाँ हम हर देश के पास-पास नहीं, साथ-साथ चलें।
Our vision is to make…