Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സേതുഭാരതം പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പ് വരുത്തുന്ന 50,000 കോടി രൂപയുടെ ബൃഹദ് പദ്ധതിയായ സേതുഭാരതം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. 2019 ഓടെ എല്ലാ ദേശീയ പാതകളെയും റെയില്‍വെ ലെവല്‍ ക്രോസ്സിംഗ് വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 208 പുതിയ റോഡ് മേല്‍പ്പാലങ്ങളും അടിപ്പാതകളും പണിയാന്‍ പദ്ധതിയുണ്ട്. 1500 പാലങ്ങള്‍ വീതി കൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും.

സേതുഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ, ഈ മേഖലയില്‍ ഒരു വന്‍ കുതിച്ച് ചാട്ടം നടത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയ്ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം എടുത്തു പറഞ്ഞ പ്രധാനമന്ത്രി, മനുഷ്യശരീരത്തില്‍ ധമനികള്‍ക്കും നാഡികള്‍ക്കുമുള്ളത്ര പ്രാധാന്യമാണ് ഒരു രാഷ്ട്രത്തില്‍് റോഡുകള്‍ക്കുള്ളത് എന്ന് ചൂണ്ടിക്കാട്ടി.

റെയില്‍വെ, ജലസേചനം, ഡിജിറ്റല്‍ കണക്ടിവിറ്റി തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യ മേഖലകളിലെ ഗവണ്‍മെന്റിന്റെ സംരംഭങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.