Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൈനികദിനത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചു


സൈനികദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെയും വിലമതിക്കാനാവാത്ത സേവനത്തെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘എല്ലാ സൈനികര്‍ക്കും യുദ്ധവിദഗ്ധര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൈനികദിനത്തില്‍ ആശംസകള്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെയും വിലമതിക്കാനാവാത്ത സേവനത്തെയും അഭിനന്ദിക്കുന്നു.

രാജ്യസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലായാലും പ്രകൃതിദുരന്തങ്ങളെ തരണം ചെയ്യുന്നതില്‍ പൗരന്മാരെ സഹായിക്കുന്നതിലായാലും ഇന്ത്യന്‍ സൈന്യം മുന്നില്‍നിന്നു നയിക്കുന്നു.

നമ്മുടെ സൈന്യത്തിന്റെ ത്യാഗങ്ങള്‍ അഭിമാനത്തോടെ നാം ഓര്‍ക്കുന്നു. ജീവന്‍ വെടിയാന്‍ പോലും തയ്യാറായി അവര്‍ നിലകൊള്ളുന്നതുകൊണ്ടാണ് 125 കോടി ഇന്ത്യക്കാര്‍ സമാധാനപരമായി ജീവിക്കുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.