Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്റ്റാന്ഡ്ു അപ്പ് ഇന്ത്യ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 5100 ഇ-റിക്ഷകള്‍ വിതരണം ചെയ്തു; റിക്ഷാ തൊഴിലാളികളുമായി പ്രധാനമന്ത്രിയുടെ ”ചായ് പെ ചര്ച്ച ”.

പട്ടികജാതി-പട്ടിക വര്ഗ്ഗ ക്കാര്‍, വനിതകള്‍ തുടങ്ങിയവര്ക്കി്ടയില്‍ സംരംഭകത്വം പരിപോഷിപ്പിക്കുന്നതിനുള്ള സ്റ്റാന്ഡ്ക അപ്പ് ഇന്ത്യ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്പ്ര.ദേശിലെ നോയിഡയില്‍ ഉദ്ഘാടനം ചെയ്തു. ഈ വിഭാഗങ്ങളില്‍ നിന്നുള്ള കുറഞ്ഞത് രണ്ട് നവസംരംഭകര്ക്കെചങ്കിലും 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം ഉദ്ഘാടന ചടങ്ങില്‍ 51000 ഇ-റിക്ഷകളുടെ വിതരണവും നടന്നു.

ബാബു ജഗ്ജ്ജീവന്‍ റാമിന് അദ്ദേഹത്തിന്റെ ജന്മ വാര്ഷിോകത്തില്‍ ആദരാഞ്ജലി അര്പ്പി ച്ച് കൊണ്ട് നിരവധി ഔദ്യോഗിക പദവികളിലിരിക്കെ നിര്ണ്ണാമയക കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെയും രാജ്യത്തിനായി അനുഷ്ഠിച്ച സേവനങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

തൊഴിലന്വേഷകരെ തൊഴില്ദാവയകരാക്കുക എന്ന തന്റെ ദര്ശിനം വിശദീകരിച്ചു കൊണ്ട് സ്റ്റാന്ഡ്ള അപ്പ് ഇന്ത്യ പദ്ധതി ദളിതരുടെയും ആദിവാസികളുടെയും ജീവിതത്തില്‍ മാറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദരിദ്രരാല്‍ രചിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ വികസന യാത്ര കൂടുതല്‍ കരുത്തുറ്റതാകുമെന്ന് അദ്ദേഹം പറഞ്ഞു. സദസ്യരോട് തങ്ങളുടെ കുട്ടികളെ പ്രത്യേകിച്ച് പെണ്കുോട്ടികളെ പഠിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗുണഭോക്താക്കളില്‍ ചിലരുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി ചായ കുടിച്ചു. ഇ-റിക്ഷകള്‍ തങ്ങളുടെ ജീവിതത്തില്‍ എന്ത് ഗുണകരമായ മാറ്റം വരുത്തുമെന്ന് ഗുണഭോക്താക്കള്‍ വിശദീകരിച്ചു. തങ്ങളുടെ കുട്ടികള്ക്ക്ത വിദ്യാഭ്യാസം നല്കു ന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. ഒരു ഇ-റിക്ഷയില്‍ കയറിയ പ്രധാനമന്ത്രി സ്റ്റേജ് വരെ അതില്‍ യാത്ര ചെയ്തു. മൊബൈല്‍ ഫോണിലൂടെ പ്രധാനമന്ത്രി യാത്രക്കൂലി അടയ്ക്കുകയും ചെയ്തു.