Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹരിദ്വാറിലെ ഉമിയ ധാം ആശ്രമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു


ഹരിദ്വാറിലെ ഉമിയ ധാം ആശ്രമത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സദസിനെ അഭിസംബോധന ചെയ്തു.

സാമൂഹ്യ പരിഷ്‌ക്കാരം പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളായിരുന്നു ഇന്ത്യയിലെ ആത്മീയ സ്ഥാപനങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദ സഞ്ചാരമെന്നത് ഇന്ത്യയില്‍ ഒരു പുരാതന സങ്കല്‍പ്പവും ആദ്ധ്യാത്മിക പാരമ്പര്യവുമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്ത ആശ്രമം ഹരിദ്വാറില്‍ വരുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സംസ്‌ക്കാരത്തിന്റെ അഭിഭാജ്യഘടമായിരുന്നു യാത്ര എന്ന ആശയമെന്ന് അദ്ദേഹം പറഞ്ഞു. നാം കണ്ടിട്ടില്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ഒരു യാത്രയിലൂടെ നമുക്ക് അടുത്തറിയാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉമിയാ അമ്മയുടെ ഭക്തര്‍ നടപ്പാക്കി വരുന്ന പ്രവൃത്തികള്‍ നിരവധി പേരുടെ ജീവിതങ്ങളെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലിംഗ സമത്വത്തെ കുറിച്ചുള്ള അവബോധം അവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ‘പെണ്‍ കുഞ്ഞുങ്ങളെ രക്ഷിക്കൂ, പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കൂ’ എന്ന പദ്ധതിയുടെ സന്ദേശം വ്യാപിപ്പിച്ചതിന് മെഹ്‌സാന ജില്ലയിലെ വനിതകളെ അദ്ദേഹം പ്രത്യേകമായി നന്ദി അറിയിച്ചു.

ശുചിത്വ ഭാരത ദൗത്യത്തിന് കരുത്ത് പകരാന്‍ സ്വച്ഛഗ്രഹികളാകാന്‍ ഉമിയാ ദേവിയുടെ എല്ലാ ഭക്തരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.