Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സഹകരിക്കുന്നതിനായുള്ള ചട്ടക്കൂട് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ ബംഗ്ലാദേശുമായി സഹകരിക്കുന്നതിനുള്ള ചട്ടക്കൂട് സംബന്ധിച്ച ധാരണാപത്രം (എഫ്.ഒ.യു.) ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

തുല്യതയുടെയും പരസ്പര നേട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ഹൈഡ്രോകാര്‍ബണ്‍ രംഗത്ത് ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി സഹകരണം സാധ്യമാക്കുന്നതിനുള്ള, സഹകരണാടിസ്ഥാനത്തിലുള്ള സ്ഥാപനപരമായ ചട്ടക്കൂട് ഒരുക്കുകയാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എഫ്.ഒ.യുവിന്റെ ലക്ഷ്യം.
മേഖലാതലത്തിലും അതില്‍ കുറഞ്ഞ തലങ്ങളിലും ഉഭയകക്ഷി സഹകരണം

പ്രോത്സാഹിപ്പിക്കുന്നതാണ് എഫ്.ഒ.യു. അതു വികസനത്തിന് ഊര്‍ജം പകരുകയും ഇരു രാജ്യങ്ങളുടെയും വികസന സ്വപ്‌നങ്ങളും ഭാവിയും അതോടൊപ്പെ സമാധാനപൂര്‍ണവും അഭിവൃദ്ധി ജനകവുമായ ദക്ഷിണേഷ്യ എന്ന പൊതു കാഴ്ചപ്പാടും യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകും.

നിയന്ത്രണങ്ങള്‍ വെക്കാത്തതും അഞ്ചു വര്‍ഷത്തേക്കു കാലാവധിയുള്ളതുമായിരിക്കും നിര്‍ദിഷ്ട എഫ്.ഒ.യു.