Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണ ലൈസന്‍സിംഗ് നയം


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണ ലൈസന്‍സിംഗ് നയത്തിന് (ഹെല്‍പ്പ്) അംഗീകാരം നല്‍കി.

ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

1. എല്ലാത്തരം ഹൈഡ്രോകാര്‍ബണുകള്‍ക്കും സമാനമായ പര്യാവേഷണ ലൈസന്‍സ്.

2.പ്രദേശത്തിന്റെ ഏക്കറേജില്‍ തുറന്ന സമീപനം.

3. ആദായം പങ്കിടലിന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന മാതൃക.

4. ഉദലാപാദിപ്പിക്കുന്ന ക്രൂഡ് ഓയിലും പ്രകൃതി വാതകവും വിപണനം ചെയ്യുന്നതിനും വില നിര്‍ണ്ണയത്തിനുള്ള സ്വാതന്ത്ര്യം

ഈ തീരുമാനം ആഭ്യന്തര എണ്ണ- വാതക ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. ഈ മേഖലയില്‍ ഗണ്യമായ നിക്ഷേപത്തിനും അതു വഴി വന്‍ തോഴില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുങ്ങും.

ഭരണപരമായ വിവേചനം അവസാനിപ്പിച്ച് സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് നയം.