Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ നിമിഷ ചക്കുങ്കൽപറമ്പിൽ സുരേഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പ് ടി47 ഇനത്തിൽ വെള്ളി മെഡൽ നേടിയ നിമിഷ ചക്കുങ്കൽപറമ്പിൽ സുരേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ സമർപ്പണവും കഠിനാധ്വാനവും ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സിന് അഭിമാനകരമായ മറ്റൊരു നിമിഷം സമ്മാനിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. അവർ ഇനിയും തിളങ്ങട്ടെ എന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്നും ആശംസിച്ച അദ്ദേഹം, ഭാവിയിലെ മത്സരങ്ങൾക്കായി അവർക്ക് എല്ലാവിധ ആശംസകളും നേർന്നു.

‘എക്സ്’ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:

“ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പ് ടി47 ഇനത്തിൽ വെള്ളി മെഡൽ നേടിയ നിമിഷ ചക്കുങ്കൽപറമ്പിൽ സുരേഷിന് അഭിനന്ദനങ്ങൾ! അവരുടെ സമർപ്പണവും കഠിനാധ്വാനവും ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സിന് അഭിമാനകരമായ മറ്റൊരു നിമിഷം സമ്മാനിച്ചിരിക്കുന്നു. അവർ ഇനിയും തിളങ്ങട്ടെ, കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ. ഭാവിയിലെ മത്സരങ്ങൾക്കായി എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി”

 

****

SK