Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ സന്ദീപിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ T44 ഇനത്തിൽ വെങ്കല മെഡൽ നേടിയ സന്ദീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

400 മീറ്ററിൽ  ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ  പ്രകടനത്തിനൊപ്പം ഈ മെഡലും ചേർക്കുന്നത്, ഗെയിംസിലെ പ്രകടനത്തെ അവിസ്മരണീയമാക്കി  മാറ്റുന്നുവെന്ന് ശ്രീ മോദി പറഞ്ഞു, അദ്ദേഹം പുതിയ ഉയരങ്ങൾ കൈവരിക്കുകയും ഇന്ത്യയെ അഭിമാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്രകാരം രേഖപ്പെടുത്തി:

“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ T44 ഇനത്തിൽ വെങ്കലം നേടിയ സന്ദീപിന് അഭിനന്ദനങ്ങൾ!

400 മീറ്ററിൽ സ്വർണ്ണം നേടിയ ലോക റെക്കോർഡ് പ്രകടനത്തിനൊപ്പം ഈ മെഡലും ചേർക്കുന്നത് അവിസ്മരണീയമാണ്.അദ്ദേഹം പുതിയ ഉയരങ്ങൾ നേടുകയും ഇന്ത്യയെ അഭിമാനിപ്പിക്കുകയും ചെയ്യട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി”

 

****

SK