Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണവും വെങ്കലവും നേടിയ പ്രണവ് സൂർമയെയും ധരംബീറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ക്ലബ് ത്രോ F51 ഇനത്തിൽ പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണ മെഡൽ നിലനിർത്തിയ പ്രണവ് സൂർമയെയും വെങ്കല മെഡൽ നേടിയ ധരംബീറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ഇരുവരുടെയും നേട്ടങ്ങൾ രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലും തിളക്കമാർന്ന പ്രകടനങ്ങൾ തുടരാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അവർക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ക്ലബ് ത്രോ F51 ഇനത്തിൽ ഇന്ത്യക്കു സ്വർണവും വെങ്കലവും!
പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണ മെഡൽ നിലനിർത്തിയ പ്രണവ് സൂർമയ്ക്കും വെങ്കല മെഡൽ നേടിയ ധരംബീറിനും അഭിനന്ദനങ്ങൾ. അവരുടെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനമാണ്. തുടർന്നും തിളങ്ങാൻ അവർക്ക് കഴിയട്ടെ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

 

****

SK