പിഎം ഇന്ത്യ
ഹർ ഘർ തിരംഗ പ്രസ്ഥാനത്തിൽ ആവേശത്തോടെ പങ്കാളികളാകാനും വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ സംഭാവന നൽകാനുള്ള കൂട്ടായ ദൃഢനിശ്ചയം പുതുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണു മൂവർണക്കൊടിയെന്നും, രാഷ്ട്രത്തിനായി ഏറ്റവും മികച്ചത് നൽകാൻ ഓരോ പൗരനെയും നിരന്തരം പ്രചോദിപ്പിക്കുന്ന സ്രോതസാണിതെന്നും ശ്രീ മോദി പറഞ്ഞു.
രാജ്യം ദേശീയ ഗീതത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഈ വർഷത്തെ ഹർ ഘർ തിരംഗ യജ്ഞം വന്ദേ മാതരത്തിനായി സമർപ്പിച്ചിരിക്കുന്നതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“നമ്മുടെ മൂവർണക്കൊടി നമ്മുടെ അഭിമാനവും, രാജ്യത്തിനായി എപ്പോഴും നമ്മുടെ ഏറ്റവും മികച്ചത് നൽകുന്നതിനുള്ള നിരന്തരമായ പ്രചോദനവുമാണ്.
നമുക്ക് #HarGharTiranga പ്രസ്ഥാനത്തിൽ ആവേശത്തോടെ പങ്കാളികളാകാം, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പുതുക്കാം. നാം വന്ദേ മാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയാണ് ഇതെന്നതും ഈ വർഷത്തെ പരിശ്രമങ്ങൾ വന്ദേ മാതരത്തിനായി സമർപ്പിച്ചിരിക്കുന്നതിലും ഏറെ സന്തോഷമുണ്ട്.
Our Tricolour is our pride and a constant source of inspiration to always give our best for the nation.
Let us participate enthusiastically in the #HarGharTiranga movement and renew our collective resolve to contribute towards building a Viksit Bharat. Glad that this year’s… https://t.co/XH8Z1JI6my
— Narendra Modi (@narendramodi) August 9, 2026
-NK-