Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2001-ലെ പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

2001-ലെ പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി


2001 ഡിസംബർ 13-ന് ഇന്ത്യയുടെ പാർലമെന്റിനു നേർക്കുണ്ടായ ഹീനമായ ഭീകരാക്രമണത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ വീരമൃത്യുവരിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു.​

കർത്തവ്യനിർവഹണത്തിനിടെ ജീവൻ ത്യജിച്ചവരെ രാഷ്ട്രം അങ്ങേയറ്റം ആദരവോടെ സ്മരിക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. ഗുരുതരമായ അപകടസാഹചര്യങ്ങൾ നേരിടുമ്പോഴുള്ള അവരുടെ ധൈര്യവും ജാഗ്രതയും അചഞ്ചലമായ ഉത്തരവാദിത്വബോധവും ഓരോ പൗരനും എക്കാലവും പ്രചോദനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“2001-ൽ നമ്മുടെ പാർലമെന്റിനു നേർക്കുണ്ടായ ഹീനമായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരെ ഇന്നു നമ്മുടെ രാഷ്ട്രം സ്മരിക്കുകയാണ്. ഗുരുതരമായ അപകടസാഹചര്യങ്ങൾ നേരിടുമ്പോഴുള്ള അവരുടെ ധൈര്യവും ജാഗ്രതയും അചഞ്ചലമായ ഉത്തരവാദിത്വബോധവും ശ്രദ്ധേയമായിരുന്നു. അവരുടെ പരമോന്നത ത്യാഗത്തിന് ഇന്ത്യ എക്കാലവും കടപ്പെട്ടിരിക്കും.”

 

-SK-