പിഎം ഇന്ത്യ
2014 ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി) നിയമം ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റില്‍ ബില്ല് കൊണ്ട് വരാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആന്ധ്രാ പ്രദേശിലെ അമരാവതി / വിജയവാഡ, മധ്യപ്രദേശിലെ ഭോപ്പാല്‍, അസമിലെ ജോര്‍ഹട്ട്, ഹരിയാനയിലെ കുരുക്ഷേത്ര എന്നിവിടങ്ങളിലെ നാല് പുതിയ എന്‍.ഐ.ഡി.കളെ 2014 ലെ എന്‍.ഐ.ഡി. നിയത്തിന്‍ കീഴില്‍ കൊണ്ട് വരാനും, അവയെ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന് തത്തുല്യം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. കൂടാതെ എന്‍.ഐ.ഡി. വിജയവാഡയെ, എന്‍.ഐ.ഡി. അമരാവതി എന്നും പ്രിന്‍സിപ്പല്‍ ഡിസൈനര്‍ തസ്തികയെ പ്രൊഫസറുടേതിന് സമാനമാക്കാനും ഭേദഗതിയില്‍ വ്യവസ്ഥകള്‍ ഉണ്ടായിരിക്കും.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പുതിയ എന്‍.ഐ.ഡി. കള്‍ സ്ഥാപിക്കപ്പെടുന്നത് ഡിസൈന്‍ രംഗത്ത് വളരെ ഉയര്‍ന്ന നൈപുണ്യമുള്ള മനുഷ്യ വിഭവ ശേഷി സൃഷ്ടിക്കാന്‍ സഹായിക്കും. ഒപ്പം കരകൗശലമേഖല, കൈത്തറി, ഗ്രാമീണ സാങ്കേതികവിദ്യ, ചെറുകിട-ഇടത്തരം-വന്‍കിട സംരംഭങ്ങള്‍ എന്നിവയ്ക്കായി തുടര്‍ച്ചയായ ഡിസൈനുകള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും ഇതുവഴി രൂപം കൊള്ളും.