Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍

2015 ഒക്ടോബര്‍ 11-ലെ പ്രധാനമന്ത്രിയുടെ പരിപാടികള്‍


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മുംബെ സന്ദര്‍ശിച്ചു. മുംബെയിലെ ചൈതന്യഭൂമിയില്‍ എത്തിയ അദ്ദേഹം, ഭാരത് രത്‌ന ഡോ. ബാബാസാഹേബ് അംബേദ്കര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. പിന്നീട് അദ്ദേഹം, ഇന്ദു മില്‍സ് കോമ്പൗണ്ടില്‍ ഡോ. ബാബാസാഹേബ് അംബേദ്കര്‍ സ്മാരകത്തിന്റെ ശിലാസ്ഥാപനഫലകം അനാച്ഛാദനം ചെയ്തു. മുംബെയിലെ ജവഹര്‍ലാല്‍ നെഹ്രു തുറമുഖത്തിന്റെ നാലാമത് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. ഒരു പൊതുസമ്മേളനത്തില്‍ രണ്ട് മെട്രോ റെയില്‍വേ ഇടനാഴികളുടെ ശിലാസ്ഥാപനഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യത്തിനുവേണ്ടി ഡോ. ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ദു മില്‍സ് കോമ്പൗണ്ടില്‍ ലോകോത്തര നിലവാരമുള്ള സ്മാരകം നിര്‍മ്മിക്കുമെന്നും, മഹാരാഷ്ട്രയിലെ എല്ലാ ഗ്രാമീണരുടെയും പങ്കാളിത്തത്തോടെയാകും സ്മാരകം നിര്‍മ്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്കറുടെ സംഭാവനകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംവരണനയം പുനരവലോകനം ചെയ്യുന്നതിനെക്കുറിച്ചുള്ള അഭ്യൂഹത്തെ പ്രധാനമന്ത്രി ശക്തിയായി തള്ളിക്കളഞ്ഞു. ഡോ. അംബേദ്കര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ ആരും എടുത്തുകളയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളില്‍ ജലസംഭരണ സൗകര്യം ഉറപ്പുവരുത്തുകയും അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്തുകയും ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്‌നവിസിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതിന് കേന്ദ്ര മന്ത്രിമാരായ ശ്രീ. സുരേഷ് പ്രഭു, ശ്രീ. നിതിന്‍ ഗഡ്കരി എന്നിവരെ പ്രധാനമന്ത്രി പ്രശംസിച്ചു. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ വിജയത്തിനും, രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും തുറമുഖാധിഷ്ടിത വികസനത്തിനുള്ള പ്രധാന്യത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ലോകമാന്യക് ജയപ്രകാശ് ജയപ്രകാശ് നാരായണിന്റെ ജന്മവാര്‍ഷികവേളയില്‍ പ്രധാനമന്ത്രി രാവിലെ മുതിര്‍ന്ന നേതാക്കളായ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയീ ശ്രീ. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരെ സന്ദര്‍ശിച്ചു.

***