പിഎം ഇന്ത്യ
2015 ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം അനുമതി നല്‍കി. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് നിയമത്തിന്റെ നൂറ്റിമുപ്പത്തിയെട്ടാം വകുപ്പിന്‍കീഴില്‍ പറഞ്ഞിട്ടുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഫയല്‍ ചെയ്യുന്നതിലെ അധികാര പരിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത കൈവരുത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതി.