പിഎം ഇന്ത്യ
ഗാലിയം നൈട്രൈഡ് (GaN) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യത്തെ വാണിജ്യ മിനി/മൈക്രോ-എൽഇഡി ഡിസ്പ്ലേ സൗകര്യവും ഒരു സെമികണ്ടക്ടർ പാക്കേജിംഗ് സൗകര്യവും ഉൾപ്പെടുന്ന രണ്ട് സെമികണ്ടക്ടർ പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, ഇന്ത്യ സെമികണ്ടക്ടർ മിഷന് കീഴിൽ അംഗീകാരം നൽകി.
അംഗീകാരം ലഭിച്ച രണ്ട് നിർദ്ദേശങ്ങളും ഏകദേശം 3,936 കോടി രൂപയുടെ സംയോജിത നിക്ഷേപത്തോടെ ഗുജറാത്തിൽ സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കും. കൂടാതെ 2,230 വിദഗ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
* മിനി/മൈക്രോ-എൽഇഡി ഡിസ്പ്ലേ മൊഡ്യൂളുകൾ നിർമ്മിക്കുന്നതിനായി ക്രിസ്റ്റൽ മാട്രിക്സ് ലിമിറ്റഡ് (CML) ഗുജറാത്തിലെ ധോലേരയിൽ കോമ്പൗണ്ട് സെമികണ്ടക്ടർ ഫാബ്രിക്കേഷനും ATMP-ക്കുമായി ഒരു സംയോജിത കേന്ദ്രം സ്ഥാപിക്കും. ഈ സംയോജിത കേന്ദ്രം 6 ഇഞ്ച് വാഫറുകളിലെ എപിറ്റാക്സി ഉൾപ്പെടെയുള്ള GaN ഫൗണ്ടറി സേവനങ്ങളും നൽകും. പ്രതിവർഷം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മിനി/മൈക്രോ-എൽഇഡി ഡിസ്പ്ലേ പാനലുകളുടെ ഉത്പാദന ശേഷി 72,000 ചതുരശ്ര മീറ്ററും മിനി/മൈക്രോ-എൽഇഡി GaN എപിറ്റാക്സി വാഫറുകളുടേത് 24,000 സെറ്റ് RGB വാഫറുകളുമാണ്. നിർദ്ദിഷ്ട ഉത്പന്നങ്ങൾ ടിവികൾക്കും സൈനേജുകൾ/വാണിജ്യ ഡിസ്പ്ലേകൾക്കുമുള്ള വലിയ ഡിസ്പ്ലേകളിലും ടാബ്‌ലെറ്റുകൾ, സ്മാർട്ട്‌ഫോണുകൾ, കാറിലെ ഡിസ്പ്ലേകൾ എന്നിവയ്ക്കുള്ള ഇടത്തരം ഡിസ്പ്ലേകളിലും എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) ഗ്ലാസുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമുള്ള മൈക്രോ-ഡിസ്പ്ലേകളിലും ഉപയോഗിക്കും.
* ഡിസ്ക്രീറ്റ് സെമികണ്ടക്ടറുകൾ നിർമ്മിക്കുന്നതിനായി സുചി സെമികോൺ പ്രൈവറ്റ് ലിമിറ്റഡ് (SSPL) ഗുജറാത്തിലെ സൂറത്തിൽ ഒരു ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം സ്ഥാപിക്കും. സുചി സെമികോണിന്റെ പ്രതിവർഷ ഉത്പാദന ശേഷി 1033.20 ദശലക്ഷം ചിപ്പുകളാണ്. പവർ ഇലക്ട്രോണിക്സ്, അനലോഗ് ഐ.സി.കൾ, വ്യാവസായിക സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ ഓട്ടോമോട്ടീവ്, വ്യാവസായിക ഓട്ടോമേഷൻ, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ അന്തിമ വിപണികൾക്ക് സേവനം നൽകുന്നു.
ഈ രണ്ട് അനുമതികളോടെ ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) പ്രകാരം അംഗീകരിച്ച പദ്ധതികളുടെ ആകെ എണ്ണം 12 ആയി ഉയരുകയും ഏകദേശം 1.64 ലക്ഷം കോടി രൂപയുടെ സംയോജിത നിക്ഷേപങ്ങളെത്തുകയും ചെയ്യുന്നതിനാൽ രാജ്യത്തെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം ലഭിക്കും.
315 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 104 സ്റ്റാർട്ടപ്പുകൾക്കും ഗവൺമെന്റ് നൽകുന്ന ഡിസൈൻ ഇൻഫ്രാസ്ട്രക്ചർ പിന്തുണയാൽ മുന്നേറുന്നതും രാജ്യത്ത് ഉയർന്നുവരുന്നതുമായ ലോകോത്തര ചിപ്പ് ഡിസൈൻ ശേഷികളെ ഇവ പൂരകമാക്കും.
അംഗീകാരം ലഭിച്ച പത്ത് പദ്ധതികൾ ഇതിനകം തന്നെ നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ളതിനാൽ ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയിൽ കൂടുതൽ മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രണ്ട് പദ്ധതികൾ ഇന്ത്യയിൽ നിന്നുള്ള വാണിജ്യ കയറ്റിറക്കുമതി ഇതിനകം ആരംഭിച്ചിട്ടുണ്ട്, കൂടാതെ രണ്ട് പദ്ധതികൾ കൂടി ഉടൻ തന്നെ വാണിജ്യ കയറ്റിറക്കുമതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
***
NK
Cabinet’s approval of new projects under the India Semiconductor Mission is a part of our efforts towards making India a leader in the global semiconductor value chain, focussing on manufacturing, packaging and advanced materials. India’s advances in the world of semiconductors…
— Narendra Modi (@narendramodi) May 5, 2026