Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ അ‌ഭിസംബോധനയുടെ പ്രസക്തഭാഗങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ അ‌ഭിസംബോധനയുടെ പ്രസക്തഭാഗങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്ന് നടത്തിയ അ‌ഭിസംബോധനയുടെ  പ്രസക്തഭാഗങ്ങൾ പങ്കുവച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്ര അദ്ദേഹം അ‌ഭിസംബോധനയിൽ എടുത്തുകാട്ടി. രാജ്യത്തിന്റെ അഭൂതപൂർവമായ പുരോഗതി, ആഗോള പ്രതിസന്ധികളിലെ പ്രതിരോധശേഷി, സ്വയംപര്യാപ്ത ഇന്ത്യ എന്ന കാഴ്ചപ്പാട് എന്നിവയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, വളർച്ചയുടെ പ്രധാന സ്തംഭങ്ങൾ, യുവജന ശാക്തീകരണം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, വികസിത ഇന്ത്യ പടുത്തുയർത്താൻ ആവശ്യമായ കൂട്ടായ നിശ്ചയദാർഢ്യം എന്നിവയ്ക്കും അടിവരയിട്ടു. രാജ്യത്തിന്റെ ബഹുമുഖ വളർച്ചയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ‘സപ്തധാര’ എന്ന കരുത്തുറ്റ ചട്ടക്കൂടിലൂടെ രാജ്യം പുതിയ വേഗത കൈവരിക്കുമെന്നും കൂടുതൽ ഉയരങ്ങളിലെത്തുമെന്നും വ്യക്തമാക്കി.

എക്‌സ് പോസ്റ്റുകളുടെ ശ്രേണിയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ചെങ്കോട്ടയിൽ അവിസ്മരണീയമായ സ്വാതന്ത്ര്യദിനം! നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരുടെ ധീരതയെയും ത്യാഗത്തെയും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. അതോടൊപ്പം, വികസിത ഇന്ത്യ പടുത്തുയർത്തുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പുതുക്കാനുള്ള ദിവസം കൂടിയാണിത്. എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും, ഐക്യത്തിന്റെ ബന്ധം ദൃഢമാക്കാനും, രാഷ്ട്രത്തിനായി നമ്മെത്തന്നെ സമർപ്പിക്കാനും ത്രിവർണ പതാക നമ്മെ എല്ലായ്പ്പോഴും പ്രചോദിപ്പിക്കട്ടെ.”
 

“സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ ഇതാ.”
 

“2047-ഓടെ വികസിത ഇന്ത്യയായി മാറുക എന്നതാണു നമ്മുടെ ലക്ഷ്യം… കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഇന്ത്യയുടെ പുരോഗതിയുടെ വേഗതയും വ്യാപ്തിയും അഭൂതപൂർവമായിരുന്നു. ഇന്ന്, പുതുക്കിയ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് ഇന്ത്യ മുന്നേറുന്നത്. ഇന്ത്യയുടെ ഈ മുന്നേറ്റത്തിന് ലോകവും സാക്ഷ്യം വഹിക്കുന്നു.”
 

“വികസിത ഇന്ത്യ എന്നാൽ സ്വയംപര്യാപ്ത ഇന്ത്യ കൂടിയായിരിക്കണം. നമ്മുടെ സ്വന്തം ശേഷികൾ വികസിപ്പിക്കുന്നതിൽ നിന്നാണ് ശാശ്വതമായ കരുത്ത് ഉണ്ടാകുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’, ‘വോക്കൽ ഫോർ ലോക്കൽ’ എന്നിവയ്ക്ക് പിന്നിലെ ഉറച്ച വിശ്വാസവും ഇതാണ്. ഈ മാറ്റം ഇപ്പോൾത്തന്നെ ദൃശ്യമാണ്. ഇന്ത്യ സമ്പൂർണ സെമികണ്ടക്ടർ നിർമാണ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുകയാണ്. സെമികണ്ടക്ടർ പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. ചിപ്പ് കയറ്റുമതി തുടങ്ങിക്കഴിഞ്ഞു, വരും വർഷങ്ങളിൽ കൂടുതൽ പ്ലാന്റുകളിൽ ഉൽപ്പാദനം പ്രതീക്ഷിക്കുന്നു. നിർണായക ധാതുക്കളുടെ കാര്യത്തിലും  നാം ശേഷി വർധിപ്പിക്കുകയാണ്.”
 

“‘പ്രവേശനമില്ലായ്മ’യിൽനിന്ന് ‘മുന്നോട്ട്’ എന്നതിലേക്ക്…
 

“हथियारी नक्सल तो गए, लेकिन दिमागी नक्सल समाज को गलत राह पर घसीटने के लिए भांति-भांति के दांव आजमा रहे हैं। इन्हें पहचानकर आइसोलेट करने के साथ ही देश की युवा पीढ़ी को विकसित राष्ट्र बनाने की मुख्यधारा से जोड़ना होगा।”
 

“गरीब और मिडिल क्लास परिवारों पर कोचिंग क्लासेज का आर्थिक बोझ ना आए, इसलिए हमने युवाओं के लिए विभिन्न परीक्षाओं की फ्री ऑनलाइन कोचिंग का निर्णय लिया है। इस दिशा में हम एक मजबूत नेटवर्क भी खड़ा करने वाले हैं।”

 

“2036 के ओलंपिक को देखते हुए देश के गांवों से लेकर शहरों तक टैलेंट हंट का एक बड़ा अभियान चलाया जाएगा। इसके तहत 5 से 15 साल के बच्चों की खेल प्रतिभा को स्पेशल ट्रेनिंग से निखारा जाएगा।”
 

“ഇന്ത്യയുടെ യഥാർഥ കരുത്ത് പ്രതിസന്ധികളുടെ ഘട്ടങ്ങളിലാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. കോവിഡ്-19 മഹാമാരി മുതൽ യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സാഹചര്യങ്ങൾ വരെ, ഇന്ത്യയെ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യ കൈവരിച്ച ശേഷികൾ ഈ ഭയങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ നമ്മെ സഹായിച്ചു. ഏതു തരത്തിലുള്ള സമ്മർദങ്ങളുടെയും പൂർണമായ ആഘാതത്തിൽ നിന്ന് പാവപ്പെട്ട കുടുംബങ്ങളെയും കർഷകരെയും സംരക്ഷിക്കാൻ നാം എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ തയ്യാറെടുപ്പ്, അനിശ്ചിതത്വം നിറഞ്ഞ ലോകത്തെ നേരിടാനുള്ള നമ്മുടെ ശേഷിയെ കൂടുതൽ കരുത്തുറ്റതാക്കി.”
 

“आज भारत के पास स्थिर Political Mandate, स्थिर सरकार, वाइब्रेंट लोकतंत्र, मजबूत न्याय तंत्र और हम सबको दिशा देने वाला संविधान है। इसीलिए दुनियाभर में आज भारत का सम्मान तेजी से बढ़ रहा है।”
 

“देश को शक्ति की इस सप्तधारा से नई गति और नई ऊंचाई मिलने वाली है:
1. मैन्युफैक्चरिंग पावर
2. कृषि और फूड प्रोसेसिंग
3. टेक्नोलॉजी और इनोवेशन
4. गतिशक्ति
5. रक्षा शक्ति
6. ग्रीन इकोनॉमी और ब्लू इकोनॉमी
7. सॉफ्ट पावर”

“देश की मातृशक्ति को नमन करते हुए सभी राजनीतिक दलों से मैं एक बार फिर आग्रह करता हूं कि वे महिला आरक्षण को जल्द से जल्द लागू कराने के लिए आगे आएं।”

“देश की पहली डिजिटल जनगणना को लेकर सभी देशवासियों, विशेषकर युवा साथियों से मेरा यह विनम्र आग्रह…”
 

“समय हमारा है, अवसर हमारा है, संकल्प हमारा है… आओ, मिलकर विकसित भारत बनाएं।”

SK