പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്ഘാട്ടിൽ മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രാജ്യം തുടർന്നും പ്രചോദനം ഉൾക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ ഇന്ത്യക്കാരൻ്റെയും പുരോഗതിക്കായും, രാജ്യത്തെ പുരോഗമനാത്മകമായി മുന്നോട്ട് നയിക്കുന്നതിനും സമൃദ്ധമാക്കുന്നതിനുമായും തുടർന്നും പ്രവർത്തിക്കുമെന്ന പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ഊട്ടി ഉറപ്പിച്ചു.
എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇന്ന് രാവിലെ രാജ്ഘാട്ടിൽ മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും നാം തുടർന്നും പ്രചോദനം ഉൾക്കൊള്ളും. ഓരോ ഇന്ത്യക്കാരൻ്റെയും പുരോഗതിക്കായും, രാജ്യത്തെ പുരോഗമനാത്മകമായി മുന്നോട്ട് നയിക്കുന്നതിനും സമൃദ്ധമാക്കുന്നതിനുമായും തുടർന്നും പ്രവർത്തിക്കും.”
NK
This morning, paid homage to Mahatma Gandhi at Rajghat. We will always continue to draw inspiration from his vision and work. We will keep working for the progress of every Indian and making our nation progressive as well as prosperous. pic.twitter.com/VfeJzvMcVG
— Narendra Modi (@narendramodi) August 15, 2026