പിഎം ഇന്ത്യ
വാരാണസി ലോക്‌സഭാ മണ്ഡലത്തിലെ ഗ്രാമത്തലവന്‍മാരുമായി ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വാരാണസിയില്‍നിന്നു പ്രധാനമന്ത്രിയെ കാണാനെത്തുന്ന മൂന്നാമത്തെ സംഘമാണിത്.
കേന്ദ്രഗവണ്‍മെന്റ് പദ്ധതികളായ സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്നിവയെക്കുറിച്ച് തങ്ങളുടെ ഗ്രാമങ്ങളിലെ ജനതങ്ങള്‍ക്ക് അവബോധം പകരാന്‍ പ്രധാനമന്ത്രി ഗ്രാമത്തലവന്‍മാരോട് ആഹ്വാനം ചെയ്തു.