Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ആക്ടിംഗ് പ്രസിഡന്റ്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ആക്ടിംഗ് പ്രസിഡന്റ്


വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഊർജ്ജം, നിർണ്ണായക ധാതുക്കൾ, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തിയതായി പറഞ്ഞു.

ലാറ്റിനമേരിക്കയിലെ വിലപ്പെട്ട ഒരു പങ്കാളിയാണ് വെനസ്വേലയെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, രാജ്യവുമായുള്ള അടുത്ത സഹകരണം ഗ്ലോബൽ സൗത്തിന് അതീവ പ്രാധാന്യമുള്ളതാണെന്ന് ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നേട്ടത്തിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷം. ഊർജ്ജം, നിർണ്ണായക ധാതുക്കൾ, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ നമ്മുടെ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി.

ലാറ്റിനമേരിക്കയിലെ വിലപ്പെട്ട പങ്കാളി എന്ന നിലയിൽ വെനസ്വേലയുമായുള്ള നമ്മുടെ അടുത്ത സഹകരണം ഗ്ലോബൽ സൗത്തിന് അതീവ പ്രാധാന്യമുള്ളതാണ്. നമ്മുടെ രാജ്യങ്ങളിലെ ജനങ്ങളുടെ പരസ്പര നേട്ടത്തിനായി നാം ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരും. @delcyrodriguezv”

***

NK