Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി നവംബർ 19-നു സാമൂഹ്യനീതി – ശാക്തീകരണ വകുപ്പുതല ഉച്ചകോടിയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാമൂഹ്യനീതി – ശാക്തീകരണ വകുപ്പുതല ഉച്ചകോടിയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും. 2026 നവംബർ 19-നു വൈകിട്ട് 4.30-നു ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിലാണു പരിപാടി. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

2026 നവംബർ 18, 19 തീയതികളിലായി നടക്കുന്ന ദ്വിദിന വകുപ്പുതല ഉച്ചകോടിയിൽ സാമൂഹ്യനീതി, ശാക്തീകരണം, ഭിന്നശേഷിക്കാരുടെ ശാക്തീകരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട, വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും പങ്കെടുക്കും. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുക, ദേശീയ മുൻഗണനാ വിഷയങ്ങളിൽ കൂട്ടായ ഉത്തരവാദിത്വബോധം വളർത്തുക, കേന്ദ്ര – സംസ്ഥാന സഹകരണം കൂടുതൽ ശക്തമാക്കി ലക്ഷ്യപ്രാപ്തി വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രി വിഭാവനംചെയ്ത വകുപ്പുതല ഉച്ചകോടികളുടെ പരമ്പരയിലെ മൂന്നാമത്തേതാണിത്.

ഉച്ചകോടിയിൽ ചർച്ചചെയ്യുന്ന നാലു പ്രധാന വിഷയങ്ങൾ:

1.    ലഹരിമുക്ത ഇന്ത്യ: ലഹരി ഉപയോഗം തടയുന്നതിനും ലഹരിവസ്തുക്കളുടെ ആവശ്യകത കുറയ്ക്കുന്നതിനുമുള്ള തന്ത്രങ്ങൾ പുനഃപരിശോധിക്കുക.

2.  ഒരു രാജ്യം ഒരു സ്കോളർഷിപ്പ് പോർട്ടൽ: ഏവർക്കും പ്രാപ്യമായ സ്കോളർഷിപ്പുകളിലൂടെ വിദ്യാർഥികളെ                         ശാക്തീകരിക്കുക.

3.        വൈകല്യങ്ങൾ​കുറയ്ക്കുന്നതിനുള്ള ആദ്യകാല ഇടപെടലുകൾ

4.        വികസിത ഇന്ത്യക്കായി സുഗമ്യ ഭാരത്.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് അനുഭവങ്ങൾ കൈമാറാനും മികച്ച മാതൃകകൾ പങ്കുവയ്ക്കാനും വിവിധ മേഖലകളിലെ പ്രധാന മുൻഗണനാ വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദിയാണു വകുപ്പുതല ഉച്ചകോടി. നയങ്ങൾ നടപ്പാക്കുന്നതിലെ വെല്ലുവിളികൾ പരിഹരിക്കുക, ഭരണസംവിധാനവും പൊതുസേവന വിതരണവും കൂടുതൽ മെച്ചപ്പെടുത്തുക എന്നിവയ്ക്കും ഉച്ചകോടി പ്രാധാന്യം നൽകും.

***

SK