Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അ‌ഗാധമായ ദുഃഖം രേഖപ്പെടുത്തി.

വലിയ തോതിലുള്ള വികസനത്തിലേക്കും സമൃദ്ധിയിലേക്കും ഖത്തറിനെ നയിച്ച ദീർഘവീക്ഷണമുള്ള നേതാവായി പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷപ്പിച്ചു. 2024 ഫെബ്രുവരിയിൽ ഖത്തർ സന്ദർശിച്ച വേളയിൽ നേരിൽ കാണാൻ സാധിച്ച യഥാർഥ സുഹൃത്തെന്ന നിലയിൽകൂടിയാണു ശ്രീ മോദി അദ്ദേഹത്തെ അനുസ്മരിച്ചത്.

ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയോടും രാജകുടുംബത്തോടും ഖത്തറിലെ ജനങ്ങളോടും പ്രധാനമന്ത്രി ആത്മാർഥമായ അനുശോചനം അറിയിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ ഞങ്ങൾ അ‌ഗാധമായി അനുശോചിക്കുന്നു. വലിയ തോതിലുള്ള വികസനത്തിലേക്കും സമൃദ്ധിയിലേക്കും ഖത്തറിനെ നയിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 2024 ഫെബ്രുവരിയിൽ എന്റെ കഴിഞ്ഞ ഖത്തർ സന്ദർശനവേളയിൽ നേരിൽ കാണാൻ സാധിച്ച യഥാർഥ സുഹൃത്തായിക്കൂടി ഞങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയോടും രാജകുടുംബത്തോടും ഖത്തറിലെ ജനങ്ങളോടും ഞാൻ എന്റെ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. പരേതന്റെ ആത്മാവിനു ശാന്തി നേരുന്നു.

@TamimBinHamad”

-NK-