പിഎം ഇന്ത്യ
ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവച്ചതിൽ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് ശ്രീ മോദി പറഞ്ഞു.
അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് (PMNRF) 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി ശ്രീ മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ച വിവരമറിഞ്ഞതിൽ അതീവ ദുഃഖമുണ്ട്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ
ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ദുരന്തബാധിതർക്ക് പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
മരിച്ച ഓരോ വ്യക്തിയുടെയും ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും”: പ്രധാനമന്ത്രി @narendramodi
Extremely saddened to hear about the loss of lives due to a mishap at a fireworks factory in Ahmedabad, Gujarat. My thoughts are with the bereaved families in this hour of grief. Praying for the speedy recovery of the injured. The local administration is providing all possible…
— PMO India (@PMOIndia) July 18, 2026
-NK-