Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57-ൽ വെങ്കലം നേടിയ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57 ഫൈനലിൽ വെങ്കലം നേടിയ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തിലൂടെയാണു ശിൽപ്പ ഈ നേട്ടം കൈ​വരിച്ചത് എന്നത് ഇതിന്റെ മാറ്റു കൂട്ടുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഈ മികച്ച നേട്ടത്തിന് ശ്രീ മോദി അവരെ അനുമോദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ശിൽപ്പ കഞ്ചുഗാരകോപ്പലു ശൈലയുടെ മിന്നും പ്രകടനം!

വനിതകളുടെ ഷോട്ട്പുട്ട് F57 ഫൈനലിൽ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ വെങ്കലം കരസ്ഥമാക്കിയ ശിൽപ്പയ്ക്ക് അഭിനന്ദനങ്ങൾ. ഇതു തീർച്ചയായും പ്രശംസനീയമായ നേട്ടമാണ്.

#CWG2026”

***

NK