പിഎം ഇന്ത്യ
ലോക കടുവാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ വന്യജീവി സ്നേഹികൾക്കും ആശംസകൾ നേർന്നു.
ലോകത്തെ ആകെ കടുവകളുടെ എഴുപത് ശതമാനത്തോളവും ഇന്ത്യയിലാണെന്നതിൽ രാജ്യത്തെ ജനങ്ങൾക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ സംസ്കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടും ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയുടെ കരുത്തിലുമാണ് ഇന്ത്യയിലെ കടുവാ സംരക്ഷണ പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രീയമായ സംരക്ഷണ രീതികൾ, ജനപങ്കാളിത്തം, കടുവാ സംരക്ഷണത്തെ ശക്തിപ്പെടുത്തുന്ന സുസ്ഥിര വികസനം എന്നിവയോടുള്ള പ്രതിബദ്ധത ശ്രീ മോദി വീണ്ടും ഊട്ടിയുറപ്പിച്ചു.
കടുവകളുടെ സംരക്ഷണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വനപാലകർ, ശാസ്ത്രജ്ഞർ, വന്യജീവി സംരക്ഷകർ എന്നിവരുടെ പ്രയത്നങ്ങളെയും സമർപ്പണത്തെയും ശ്രീ മോദി പ്രശംസിച്ചു. പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘എക്സ്’ ലെ കുറിപ്പുകളുടെ പരമ്പരയിൽ ശ്രീ മോദി കുറിച്ചു:
“ലോക കടുവാ ദിനത്തിൽ എല്ലാ വന്യജീവി സ്നേഹികൾക്കും ആശംസകൾ. ലോകത്തിലെ ആകെ കടുവകളുടെ എഴുപത് ശതമാനത്തോളവും നമ്മുടെ നാട്ടിലാണെന്ന വസ്തുതയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനമുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ നമ്മുടെ സംസ്കാരത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടും, നമ്മുടെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയുടെ കരുത്തിലുമാണ് ഇന്ത്യയുടെ കടുവാ സംരക്ഷണ പ്രവർത്തനങ്ങൾ മുന്നേറുന്നത്. കടുവാ സംരക്ഷണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ശാസ്ത്രീയമായ രീതികൾ, ജനപങ്കാളിത്തം, സുസ്ഥിര വികസനം എന്നിവയോടുള്ള പ്രതിബദ്ധത നാം വീണ്ടും ഊട്ടിയുറപ്പിക്കുന്നു .”
“നമ്മുടെ വനപാലകർ, ശാസ്ത്രജ്ഞർ, വന്യജീവി സംരക്ഷകർ എന്നിവരുടെ പ്രയത്നങ്ങളും സമർപ്പണവും കടുവകളുടെ സംരക്ഷണത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ആ മനോഭാവത്തോടെ, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമായി തുടരുന്നു.”
Greetings to all wildlife enthusiasts on Global Tiger Day. The people of India are proud of the fact that we are home to almost 70% of the global tiger population. India’s tiger conservation efforts are inspired by our centuries-old culture of living in harmony with nature and… pic.twitter.com/OwOSyDDcc7
— Narendra Modi (@narendramodi) July 29, 2026
***
SK
Greetings to all wildlife enthusiasts on Global Tiger Day. The people of India are proud of the fact that we are home to almost 70% of the global tiger population. India’s tiger conservation efforts are inspired by our centuries-old culture of living in harmony with nature and… pic.twitter.com/OwOSyDDcc7
— Narendra Modi (@narendramodi) July 29, 2026
The efforts and dedication of our forest personnel, scientists and conservationists have also played a key role in tiger protection. In that spirit, India remains committed to empowering local communities and reducing human-wildlife conflict. pic.twitter.com/hlxEjnBtct
— Narendra Modi (@narendramodi) July 29, 2026