പിഎം ഇന്ത്യ
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ +110 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ലവ്പ്രീത് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സ്നാച്ചിലെ മികച്ച പ്രകടനത്തിലൂടെ ലവ്പ്രീത് സിംഗ് പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ സമർപ്പണത്തെയും നിശ്ചയദാർഢ്യത്തെയും ശ്രീ മോദി പ്രശംസിക്കുകയും മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
പ്രധാനമന്ത്രി ‘X’ൽ കുറിച്ചു;
“പുരുഷന്മാരുടെ +110 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ലവ്പ്രീത് സിംഗിന്റെ അസാമാന്യ പ്രകടനം. സ്നാച്ചിലെ അദ്ദേഹത്തിന്റെ മികച്ച പ്രയത്നം പുതിയൊരു കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ സമർപ്പണവും നിശ്ചയദാർഢ്യവും തികച്ചും പ്രശംസനീയമാണ്. മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന് എന്റെ ആശംസകൾ.
#CWG2026″
Exceptional performance by Lovepreet Singh for winning a Silver in the Men’s +110kg event. His outstanding effort in the snatch set a new Commonwealth Games record too. His dedication and determination are truly admirable. My best wishes to him for the endeavours ahead.#CWG2026 pic.twitter.com/fwgvJ5G3Vv
— Narendra Modi (@narendramodi) July 31, 2026
***
SK
Exceptional performance by Lovepreet Singh for winning a Silver in the Men's +110kg event. His outstanding effort in the snatch set a new Commonwealth Games record too. His dedication and determination are truly admirable. My best wishes to him for the endeavours ahead.#CWG2026 pic.twitter.com/fwgvJ5G3Vv
— Narendra Modi (@narendramodi) July 31, 2026