Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ യു കെ പ്രധാനമന്ത്രി ടെലഫോണിൽ ബന്ധപ്പെട്ടു


യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. 

പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ബേൺഹാമിനെ പ്രധാനമന്ത്രി മോദി ഊഷ്മളമായി അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ തുടർന്നുള്ള ഭരണകാലയളവിന് വിജയം ആശംസിക്കുകയും ചെയ്തു.

ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ‘ഇന്ത്യ-യുകെ വിഷൻ 2035’ന് അനുസൃതമായി സാങ്കേതികവിദ്യ, നൂതനാശയം, പ്രതിരോധം, സുരക്ഷ, ഹരിത ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ സഹകരണം ആഴത്തിലാക്കാൻ അവർ സമ്മതമറിയിച്ചു.

അടുത്തിടെ പ്രാബല്യത്തിൽ വന്ന ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി അതിന്റെ വ്യാപാര, നിക്ഷേപ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുമെന്ന പ്രതിബദ്ധത അവർ ആവർത്തിച്ചു.

പരസ്പര താല്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവർ കൈമാറി.

തുടർന്നും സമ്പർക്കം പുലർത്താൻ ഇരുനേതാക്കളും സമ്മതിച്ചു.

 

-SK-