Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ ഷോട്ട് പുട്ട് F57-ൽ വെള്ളി നേടിയ ശുഭം ജുയാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട് പുട്ട് F57 മത്സരത്തിൽ വെള്ളി മെഡൽ നേടിയ ശുഭം ജുയാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശുഭം ജുയാലിന്റെ സാങ്കേതിക മികവിനെയും കായികരംഗത്തോടുള്ള അർപ്പണബോധത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഈ നേട്ടം കൂടുതൽ വലിയ വിജയങ്ങളിലേക്ക് അദ്ദേഹത്തെ നയിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ച ശ്രീ മോദി, അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ നേർന്നു.

എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട് പുട്ട് F57 മത്സരത്തിൽ രാജ്യത്തിലേക്കു വെള്ളി മെഡൽ എത്തിച്ച ശുഭം ജുയാലിനെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ സാങ്കേതിക മികവും കായികരംഗത്തോടുള്ള അർപ്പണബോധവും പ്രശംസനീയമാണ്. ഈ നേട്ടം വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകട്ടെ.

#CWG2026”
 

SK