പിഎം ഇന്ത്യ
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ലെ വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മത്സരത്തിലുടനീളം ലവ്ലിന ബോർഗോഹെയ്ൻ മികച്ച പ്രകടനം കാഴ്ചവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ഈ നേട്ടത്തിൽ അവരെ അഭിനന്ദിച്ച ശ്രീ മോദി, അവരുടെ സമർപ്പണവും സ്ഥൈര്യവും രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക് തുടർന്നും പ്രചോദനമാകുമെന്നു കൂട്ടിച്ചേർത്തു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്നിൽ അഭിമാനിക്കുന്നു! മത്സരത്തിലുടനീളം അവർ മികച്ച കഴിവ് പ്രകടിപ്പിച്ചു. അഭിനന്ദനങ്ങൾ. അവരുടെ സമർപ്പണവും സ്ഥൈര്യവും രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക് തുടർന്നും പ്രചോദനമാകും.”
#CWG2026”
SK
Proud of Lovlina Borgohain for winning the Silver Medal in the Women’s 75 kg Boxing event! She displayed great skill throughout her games. Congratulations to her. Her dedication and consistency continue to inspire athletes across the nation.#CWG2026
— Narendra Modi (@narendramodi) August 1, 2026