Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ 63 കിലോഗ്രാം ജൂഡോയിൽ വെങ്കലം നേടിയ ഉന്നതി ശർമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 63 കിലോഗ്രാം ജൂഡോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഉന്നതി ശർമ്മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഉന്നതി ശർമ്മയുടെ പ്രതിബദ്ധതയും നിശ്ചയദാർഢ്യവും മത്സരത്തിലുടനീളം വ്യക്തമായി പ്രകടമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അവരുടെ ഭാവി ഉദ്യമങ്ങളിൽ തുടർവിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ജൂഡോയിൽ ഇന്ത്യയ്ക്ക് കൂടുതൽ തിളക്കം!
2026 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഉന്നതി ശർമ്മയ്ക്ക് അഭിനന്ദനങ്ങൾ. മത്സരത്തിലുടനീളം അവരുടെ പ്രതിബദ്ധതയും നിശ്ചയദാർഢ്യവും വ്യക്തമായി പ്രകടമായിരുന്നു. ഭാവിയിലെ എല്ലാ ശ്രമങ്ങളിലും അവർക്ക് കൂടുതൽ മികവ് പുലർത്താൻ സാധിക്കട്ടെ.”

#CWG2026”

SK