പിഎം ഇന്ത്യ
ഗ്ലാസ്ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ അങ്കുഷ് പംഘാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മത്സരത്തിലുടനീളം അങ്കുഷ് പംഘാൽ പ്രകടിപ്പിച്ച കരുത്തിനെയും കഴിവിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
അദ്ദേഹത്തിന്റെ ഭാവിശ്രമങ്ങൾക്കു ശ്രീ മോദി ആശംസകൾ നേർന്നു. ഈ നേട്ടം കൂടുതൽ യുവ ബോക്സർമാർക്കു മികവിലേക്കുയരാൻ പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ അങ്കുഷ് പംഘാലിനെയോർത്ത് അഭിമാനിക്കുന്നു. ഗെയിംസിലുടനീളം അദ്ദേഹത്തിന്റെ കരുത്തും കഴിവും ശരിക്കും പ്രശംസനീയമായിരുന്നു. വരാനിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ നേട്ടം കൂടുതൽ യുവ ബോക്സർമാർക്കു മികവിലേക്കുയരാൻ പ്രചോദനമാകട്ടെ.
#CWG2026”
SK
Proud of Ankush Panghal for winning the Gold Medal in the Men’s 80 kg Boxing category at the 2026 Commonwealth Games. His strength and skill were truly commendable during the games. Best wishes for his upcoming endeavours. May this feat inspire many more young boxers to pursue…
— Narendra Modi (@narendramodi) August 2, 2026