Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ ആത്മകഥാ പ്രകാശനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ (Triumph of the Indian Republic: My Life, My Struggles) എന്ന ആത്മകഥാ പ്രകാശനച്ചടങ്ങിലെ തന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ശ്രീ കോവിന്ദ് ജിയുടെ പ്രചോദനാത്മകമായ പോരാട്ടങ്ങൾ, വിവിധ പദവികളിലായി നൽകിയ സമ്പന്നമായ സംഭാവനകൾ, പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അ​ഗാധമായ പ്രതിബദ്ധത എന്നിവ ഈ പുസ്തകം മനോഹരമായി വ്യക്തമാക്കുന്നുവെന്ന് പുസ്തകത്തിന്റെ കാതലായ വിഷയങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം നിരീക്ഷിച്ചു. ഇത് ഓരോ ഇന്ത്യക്കാരനും പ്രചോദനമായി നിലകൊള്ളുകയും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തികളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

‘X’-ലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ എന്ന ആത്മകഥാ പ്രകാശനച്ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തികളെയും സാധ്യതകളെയും ഈ പുസ്തകം പ്രതിഫലിപ്പിക്കുന്നു.”

“മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ പുസ്തകം പ്രചോദനാത്മകമായ ഒരു വായനയാണ്. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ, സേവനം, എംപി, ഗവർണർ, ഇന്ത്യൻ രാഷ്ട്രപതി എന്നീ നിലകളിലുള്ള സമ്പന്നമായ സംഭാവനകൾ എന്നിവ മനോഹരമായി ഇതിൽ എടുത്തുകാണിക്കുന്നു.”

<

“ശ്രീ രാം നാഥ് കോവിന്ദ് ജി തന്റെ ജീവിതമാർഗ്ഗമായി പൊതുസേവനം തിരഞ്ഞെടുക്കുകയും അതിലുടനീളം തന്റെ കർത്തവ്യങ്ങളോട് ആഴത്തിൽ പ്രതിബദ്ധത പുലർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അർപ്പണബോധവും സേവന മനോഭാവവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്.”

***

SK