Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.

ഈ ദുഃഖവേളയിൽ തൻ്റെ ചിന്തകൾ ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പമാണെന്ന് അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. ദുരിതബാധിതരെ പ്രാദേശിക ഭരണകൂടം സജീവമായി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

“ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ ഏറെ വേദനയുണ്ട്. ഈ ദുഃഖവേളയിൽ എൻ്റെ ചിന്തകൾ ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ പ്രാദേശിക ഭരണകൂടം നൽകിവരുന്നു.”

***

SK