Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അ​ഗാധമായ ദുഃഖം രേഖപ്പെടുത്തി.

ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനമറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർക്ക് പ്രാദേശിക ഭരണകൂടം ആവശ്യമായ സഹായങ്ങൾ നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘X’-ൽ പോസ്റ്റ് ചെയ്തു;

“കൊൽക്കത്തയിലെ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ  അത്യധികം വേദനിക്കുന്നു. ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തിൽപ്പെട്ടവർക്ക് പ്രാദേശിക ഭരണകൂടം സഹായം നൽകിവരുന്നു: പ്രധാനമന്ത്രി @narendramodi”

 

 

***

SK