Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ട് യു.എ.ഇ പ്രസിഡന്റ്


യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു. 

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ യു.എ.ഇ പ്രസിഡന്റ് ഊഷ്മളമായ ആശംസകൾ നേർന്നു.

ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം എന്നീ മേഖലകൾ ഉൾപ്പെടെ ഇന്ത്യ-യു.എ.ഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പുതിയ നടപടികളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.

ഇന്ത്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷപദവിയിൽ യു.എ.ഇ പ്രസിഡന്റ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ കിരീടാവകാശി ഷെയ്ഖ് ഖാലിദിന്റെ പങ്കാളിത്തത്തെയും ഇന്ത്യയുടെ അധ്യക്ഷതയിൽ സുപ്രധാന ഫലങ്ങൾ കൈവരിക്കുന്നതിൽ യു.എ.ഇ നൽകിയ സഹകരണത്തെയും പങ്കാളിത്തത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ തുടർച്ചയായ സഹകരണത്തിനും ഏകോപനത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു.

***

SK