Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധർമ്മം, സമ്പത്ത്, ഭക്ഷണം, ഗുരുവിന്റെ പ്രബോധനങ്ങൾ, ഔഷധം എന്നിവ ശരിയായ രീതിയിൽ ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


ധാർമ്മികമായ പെരുമാറ്റം, സത്യസന്ധമായി നേടിയ സമ്പത്ത്, ഭക്ഷണം, ഗുരുവിന്റെ മാർഗ്ഗനിർദ്ദേശം, ആരോഗ്യപരമായ അറിവുകൾ എന്നിവ ശരിയായി മനസ്സിലാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്താൽ മാത്രമേ അവയുടെ യഥാർത്ഥ പ്രയോജനം ലഭിക്കുകയുള്ളൂ എന്നത്  ചൂണ്ടിക്കാണിക്കാൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

പ്രധാനമന്ത്രി ‘എക്സ്’ ൽ  കുറിച്ചു;

“धर्मं धनं च धान्यं च गुरोर्वचनमौषधम्।

सुगृहीतं च कर्तव्यमन्यथा तु न जीवति॥”

ധർമ്മം—അതായത് ധാർമ്മികമായ പെരുമാറ്റവും ആത്മീയ പുണ്യവും; സമ്പത്ത്—അതായത് സത്യസന്ധമായി സമ്പാദിച്ച പണം; ധാന്യം—അതായത് ഭക്ഷ്യശേഖരം; ഗുരുവിന്റെ വാക്കുകൾ—അതായത് ഗുരു പകർന്നുനൽകുന്ന ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും; ഔഷധം—അതായത് മരുന്നുകളും ആരോഗ്യവുമായി ബന്ധപ്പെട്ട അറിവുകളും—ഇവയെല്ലാം ശരിയായ രീതിയിൽ സ്വീകരിക്കുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. ഇവ ഉചിതമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ, ജീവിതത്തിൽ അവയിലൂടെ ലഭിക്കേണ്ട യഥാർത്ഥ പ്രയോജനം ലഭിക്കാതെ പോകും.

***

NK