Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക കാണ്ടാമൃഗ ദിനാഘോഷത്തിൽ പങ്കാളിയായി പ്രധാനമന്ത്രി


ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ പ്രകീർത്തിക്കുകയും അവയുടെ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്ന എല്ലാവരെയും പ്രശംസിക്കുകയും ചെയ്തു. ലോകത്തിലെ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ ഏതാണ്ട് 80 ശതമാനവും ഇപ്പോൾ അസമിലാണെന്നും, കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാൻ കാസിരംഗ നടത്തുന്ന ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ബീഹാറിലെയും പശ്ചിമ ബംഗാളിലെയും ചില ഭാഗങ്ങളിൽ  കാണ്ടാമൃഗങ്ങൾ മടങ്ങിയെത്തുകയോ സുരക്ഷിതമായി സംരക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും, ഉത്തർപ്രദേശിലെ ദുധ്വയിൽ അവയെ വിജയകരമായി വീണ്ടും എത്തിച്ചത് ചരിത്രം സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മൃഗസംരക്ഷണത്തോടുള്ള ജനങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയും, കാണ്ടാമൃഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനങ്ങളിലെ സജീവമായ വന്യജീവി പരിപാലനവുമാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, രാജ്യത്ത് വന്യജീവി വർഗ്ഗങ്ങളുടെ സംരക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, സംരക്ഷണം, വാസസ്ഥല പരിപാലനം, ജനിതക പുരോഗതി, അവയുടെ ചലനാത്മകത  മനസ്സിലാക്കൽ എന്നിവയ്ക്കായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നതിന് ‘പ്രോജക്ട് റൈനോ’ ആരംഭിച്ച വിവരവും അദ്ദേഹം പങ്കുവെച്ചു.

പ്രധാനമന്ത്രി എ കസിൽ കുറിച്ചു:

“ലോക കാണ്ടാമൃഗ ദിനത്തിൽ, നാം  ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ പ്രകീർത്തിക്കുകയും അവയുടെ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്ന എല്ലാവരെയും പ്രശംസിക്കുകയും ചെയ്യുന്നു.

ലോകത്തിലെ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ ഏതാണ്ട് 80% ഇപ്പോൾ അസമിലാണുള്ളത്, കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാനുള്ള കാസിരംഗയുടെ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒരു വശത്ത്, ബീഹാറിലെയും പശ്ചിമ ബംഗാളിലെയും ചില ഭാഗങ്ങളിൽ കാണ്ടാമൃഗങ്ങൾ തിരിച്ചെത്തുകയോ സുരക്ഷിതമായി സംരക്ഷിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മറുവശത്ത്, ഉത്തർപ്രദേശിലെ ദുധ്വയിൽ കാണ്ടാമൃഗങ്ങളെ വിജയകരമായി പുനരധിവസിപ്പിച്ചത് ചരിത്രം സൃഷ്ടിക്കുകയാണ്. മൃഗസംരക്ഷണത്തോടും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സജീവമായ വന്യജീവി പരിപാലനത്തോടും നമുക്കുള്ള തുടർച്ചയായ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.

രാജ്യത്ത് വന്യജീവി വർഗ്ഗങ്ങളുടെ സംരക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, സംരക്ഷണം, വാസസ്ഥല പരിപാലനം, ജനിതക പുരോഗതി, ചലനാത്മകത മനസ്സിലാക്കൽ എന്നിവയ്ക്കായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നതിന് ‘പ്രോജക്ട് റൈനോ’ ആരംഭിച്ച വിവരം പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”

 

 
 
*****

SK