പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിലെ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയ നീരു ദാണ്ഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ അസാമാന്യ കൃത്യതയെയും മനസ്സാന്നിധ്യത്തെയും പ്രശംസിച്ച പ്രധാനമന്ത്രി, ഈ നേട്ടം രാജ്യത്തിന് വളരെയധികം അഭിമാനം നേടിത്തന്നുവെന്ന് പറഞ്ഞു.
ഈ ചരിത്ര നേട്ടം ഷൂട്ടിങ്ങിലേക്ക് കടന്നുവരാനും ഉയർന്ന ബഹുമതികൾക്കായി പരിശ്രമിക്കാനും കൂടുതൽ യുവ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു:
“ഇന്ത്യയ്ക്ക് ആഘോഷിക്കാൻ ഒരു ചരിത്ര നിമിഷമാണ് നീരു ദാണ്ഡ സമ്മാനിച്ചിരിക്കുന്നത്!
ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായതിൽ അവർക്ക് അഭിനന്ദനങ്ങൾ.
അവരുടെ അസാമാന്യ കൃത്യതയും മനസ്സാന്നിധ്യവും രാജ്യത്തിന് വളരെയധികം അഭിമാനം നേടിത്തന്നിരിക്കുന്നു.
ഈ നേട്ടം കൂടുതൽ യുവ കായികതാരങ്ങൾക്ക് ഷൂട്ടിങ് തിരഞ്ഞെടുക്കാനും ഏറ്റവും ഉയർന്ന ബഹുമതികൾ ലക്ഷ്യമിടാനും പ്രോത്സാഹനമാകും: പ്രധാനമന്ത്രി @narendramodi”
Neeru Dhanda has given India a historic moment to celebrate!
Congratulations to her on becoming the first Indian woman to win an individual Gold in Trap at the Asian Games.
Her exceptional accuracy and composure have brought immense pride to the nation. This achievement will encourage many more young sportspersons to take up shooting and aim for the highest honours: PM @narendramodi
— PMO India (@PMOIndia) September 29, 2026
***
NK
Neeru Dhanda has given India a historic moment to celebrate!
— PMO India (@PMOIndia) September 29, 2026
Congratulations to her on becoming the first Indian woman to win an individual Gold in Trap at the Asian Games.
Her exceptional accuracy and composure have brought immense pride to the nation. This achievement will… pic.twitter.com/dm2anofsDQ