Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണത്തലവൻ എന്ന നിലയിൽ രാഷ്ട്രത്തിനായുള്ള 25 വർഷത്തെ സേവനം പൂർത്തിയാക്കിയതിൽ ആശംസകൾ അറിയിച്ച ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി


ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദവും കൂടുതൽ ദൃഢമാക്കുന്നത് തുടരുമെന്ന് ആവർത്തിക്കുകയും ചെയ്തു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, താങ്കളുടെ ആശംസകൾക്ക് നന്ദി.

ഫിലിപ്പീൻസുമായുള്ള തങ്ങളുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇന്ത്യ വലിയ മൂല്യം കൽപ്പിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള നിരന്തര സഹകരണത്തിനും സൗഹൃദം കൂടുതൽ ആഴത്തിലാക്കുന്നതിനും ഞാൻ ആ​ഗ്രഹിക്കുന്നു.

@bongbongmarcos

***

SK