Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ച സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചിനോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി


സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചിന്റെ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. ഇന്ത്യ-സെർബിയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ സെർബിയൻ പ്രസിഡന്റ് നൽകിയ വ്യക്തിപരമായ സംഭാവനകളെ താൻ വളരെയധികം വിലമതിക്കുന്നതായി ശ്രീ മോദി അഭിപ്രായപ്പെട്ടു.

ശ്രീ മോദി എക്സിൽ ഇങ്ങനെ കുറിച്ചു:

നിങ്ങളുടെ ഊഷ്മളമായ വാക്കുകൾക്കും സൗഹൃദത്തിനും നന്ദി.

ഇന്ത്യ-സെർബിയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ താങ്കൾ നൽകിയ വ്യക്തിപരമായ സംഭാവനകളെ ഞാൻ വളരെയധികം വിലമതിക്കുന്നു.

താങ്കളുടെ നേതൃത്വത്തിൽ സെർബിയ അസാധാരണമായ ഒരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ദൃഢനിശ്ചയത്തോടും അർപ്പണബോധത്തോടും കൂടി താങ്കൾ സെർബിയയെ സേവിച്ചു.

ഇന്ത്യ-സെർബിയ പങ്കാളിത്തത്തെ കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.

***

SK