Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണത്തലവൻ എന്ന നിലയിൽ രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയതിന് ആശംസകൾ അറിയിച്ച കസാക്കിസ്ഥാൻ റിപ്പബ്ലിക് പ്രസിഡന്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി


ഭരണത്തലവൻ എന്ന നിലയിൽ രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയതിന് ഊഷ്മളമായ ആശംസകൾ അറിയിച്ച കസാക്കിസ്ഥാൻ റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ കാസിം-ജോമാർട്ട് തോഖായേവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

കസാക്കിസ്ഥാനുമായുള്ള അടുത്ത സൗഹൃദത്തെയും തന്ത്രപ്രധാന പങ്കാളിത്തത്തെയും താൻ ഏറെ വിലമതിക്കുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനും ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘X’-ൽ  ശ്രീ മോദി പോസ്റ്റ് ചെയ്തു;

“ഊഷ്മളമായ ആശംസകൾക്ക് പ്രസിഡന്റ് തോഖായേവിന് നന്ദി. കസാക്കിസ്ഥാനുമായുള്ള നമ്മുടെ അടുത്ത സൗഹൃദത്തെയും തന്ത്രപ്രധാന പങ്കാളിത്തത്തെയും ഞാൻ ഏറെ വിലമതിക്കുന്നു. നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനും ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.

@TokayevKZ”

***

SK